---
title: "കെഎസ്പിഎ കോഴിക്കോട് ജില്ലാ കമ്മിറ്റി കെ.കെ ഉണ്ണിമാധവന് യാത്രയയപ്പ് നല്കി "
english_title: "KSPA Kozhikode District Committee bade farewell to KK Unnimadhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17759/kspa-kozhikode-district-committee-bade-farewell-to-kk-unnimadhavan"
published_at: "2021-12-25T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6f8f33dd2a_WATER MARK.JPG"
keywords: []
---

# കെഎസ്പിഎ കോഴിക്കോട് ജില്ലാ കമ്മിറ്റി കെ.കെ ഉണ്ണിമാധവന് യാത്രയയപ്പ് നല്കി 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ 22 വര്‍ഷക്കാലം സാക്ഷരതാ മിഷന്‍ പ്രേരക് ആയി പ്രവര്‍ത്തിച്ചു വന്ന കെ.കെ ഉണ്ണിമാധവന് കെഎസ്പിഎ കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പ് നല്കി.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ 22 വര്‍ഷക്കാലം സാക്ഷരതാ മിഷന്‍ പ്രേരക് ആയി പ്രവര്‍ത്തിച്ചു വന്ന കെ.കെ ഉണ്ണിമാധവന് കെഎസ്പിഎ കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പ് നല്കി.

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ വെച്ച് നടന്ന യാത്രയയപ്പ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബാബു പറശ്ശേരി നിര്‍വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറിവി കെ മോഹന്‍ദാസ് മുഖ്യതിഥിയായി.

ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്, കെഎസ്പിഎ സംസ്ഥാന സെക്രട്ടറി എ.എ സന്തോഷ്, ജോയിന്റ് സെക്രട്ടറി കെ.സി രാജീവന്‍, മേഖല സെക്രട്ടറി കെ മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഉഷാകുമാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈജ വടകര, വനജ ഉള്ളിയേരി, ബാബു മേലടി, സുലൈമാന്‍ കൊടുവള്ളി, സരസു കുന്നമംഗലം എന്നിവര്‍ സംസാരിച്ചു.

കെ.എസ്പിഎ ജില്ലാ പ്രസിഡന്റ് പി സത്യന്‍ ആദ്യക്ഷനായി. വഹിച്ച ചടങ്ങിന്, ജില്ലാ ജോയിന്റ് സെക്രട്ടറി സ്വാഗതവും,ഉണ്ണിമാധവന്റെ മറുപടി പ്രസംഗത്തിന് ശേഷം ജില്ലാ ട്രഷറര്‍ എ അശോകന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17759/kspa-kozhikode-district-committee-bade-farewell-to-kk-unnimadhavan)