---
title: "ഏക്കാട്ടൂര്‍ കല്ലാത്തറ കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കണം; യൂത്ത് ലീഗ് "
english_title: "Ekatoor Kallathara drinking water project should be realized; Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177678/ekatoor-kallathara-drinking-water-project-should-be-realized-youth-league"
published_at: "2024-01-18T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8d38479280_1_kudi.jpg"
keywords: []
---

# ഏക്കാട്ടൂര്‍ കല്ലാത്തറ കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കണം; യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **അരിക്കുളം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ഏക്കാട്ടൂരിലെ കല്ലാത്തറ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടിവെളള ക്ഷാമം പരിഹരിക്കണമെന്ന് ഏക്കാട്ടൂര്‍ മുസ്ലിം യൂത്ത്ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **അരിക്കുളം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ഏക്കാട്ടൂരിലെ കല്ലാത്തറ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടിവെളള ക്ഷാമം പരിഹരിക്കണമെന്ന് ഏക്കാട്ടൂര്‍ മുസ്ലിം യൂത്ത്ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ്  ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. റംസാദ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ്  സുഹൈല്‍ അരിക്കുളം മുഖ്യപ്രഭാഷണം നടത്തി.

കെ.എം. അബ്ദുസ്സലാം, സി.വി. റഊഫ്ഹാജി, റാഷിദ് കേളോത്ത്, സലാം കാപ്പുമ്മല്‍, റഊഫ് ഒതയോത്ത് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ഇ.എം ആഷിഖ് (പ്രസിഡണ്ട്), കെ.സി. ഫിനാസ് (ജനറല്‍ സെക്രട്ടറി), ഫൈസല്‍ക്കാട്ട്, കെ. സിനാന്‍ (വൈസ് പ്രസിഡന്റ് മാര്‍), കെ.കെ. ജാനിഫ് (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177678/ekatoor-kallathara-drinking-water-project-should-be-realized-youth-league)