---
title: "കുറ്റ്യാടിയിൽ യുവതിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായി പരാതി "
english_title: "Complaint that a nine-member gang entered the shop and beat up the young woman in Kuttyyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177683/complaint-that-a-nine-member-gang-entered-the-shop-and-beat-up-the-young-woman-in-kuttyyadi"
published_at: "2024-01-18T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8d9a317e22_1_parathi.jpg"
keywords: []
---

# കുറ്റ്യാടിയിൽ യുവതിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായി പരാതി 

> **Lead Summary:** ** കുറ്റ്യാടി :** ഭർത്താവ് വഴിത്തർക്കത്തിൽ ഇടപെട്ടതിനെത്തുടർന്ന് വടയം സ്വദേശിനിയായ യുവതിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായും ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി.

## Article Content

** കുറ്റ്യാടി :** ഭർത്താവ് വഴിത്തർക്കത്തിൽ ഇടപെട്ടതിനെത്തുടർന്ന് വടയം സ്വദേശിനിയായ യുവതിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായും ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി.

സംഭവത്തിൽ നിസ്സാരവകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ നാലാം തീയതി വൈകുന്നേരം ആറുമണിയോടെ സ്കൂട്ടറിലും കാറിലുമെത്തിയ സംഘമാണ്‌ യുവതിയുടെ കടയിൽ ആക്രമണം നടത്തിയത്.

തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഇവരുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. എംഎൽഎ ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും അക്രമികളെ പൊലീസ് അറസ്റ്റു ചെയ്തില്ലെന്നും വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു.

കുറ്റ്യാടി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നത്. കേസന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177683/complaint-that-a-nine-member-gang-entered-the-shop-and-beat-up-the-young-woman-in-kuttyyadi)