---
title: "പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "A protest rally was organized in front of the Perambra Panchayath office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177757/a-protest-rally-was-organized-in-front-of-the-perambra-panchayath-office"
published_at: "2024-01-18T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a910a53e829_1_poa.jpg"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് ഗ്രാമപ്പഞ്ചായത്തുകളെ നോക്കുകുത്തിയാക്കുന്ന ഇടതു സര്‍ക്കാറിന്റെ സമീപനത്തിനെതിരെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് ഗ്രാമപ്പഞ്ചായത്തുകളെ നോക്കുകുത്തിയാക്കുന്ന ഇടതു സര്‍ക്കാറിന്റെ സമീപനത്തിനെതിരെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഇ. ഷാഹി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സല്‍മ നന്‍മനക്കണ്ടി അധ്യക്ഷത വഹിച്ചു.

കെ.പി. റസാഖ്, റസ്മിന തങ്കേക്കണ്ടി, പുതുക്കുടി അബ്ദുറഹിമാന്‍, പി.ടി. അഷ്‌റഫ്, അര്‍ജുന്‍ കറ്റയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177757/a-protest-rally-was-organized-in-front-of-the-perambra-panchayath-office)