---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് എല്‍.ജി.എം.എല്‍ പ്രതിഷേധ കൂട്ടായ്മ നടത്തി"
english_title: "LGML held a protest meeting at Cheruvannur Grama Panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177770/lgml-held-a-protest-meeting-at-cheruvannur-grama-panchayat-office"
published_at: "2024-01-18T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9252ee6bd0_1.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് എല്‍.ജി.എം.എല്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍ : **തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് ജനപ്രതി നിധികള്‍ നടത്തുന്ന സെക്രട്ടരിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പഞ്ചായത്ത് മെമ്പര്‍ മാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ : **തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് ജനപ്രതി നിധികള്‍ നടത്തുന്ന സെക്രട്ടരിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പഞ്ചായത്ത് മെമ്പര്‍ മാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുസ്ലീം ലീഗ് ജന പ്രതിനിധികള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി ഉല്‍ഘാടനംചെയ്യുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് മുഖ്യപ്രഭാഷണം നടത്തി.

യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.കെ മൊയ്തീന്‍ മാസ്റ്റര്‍, എസ്ടിയു നേതാവ് സി.പി. കുഞ്ഞമ്മദ്, വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ , വനിതാലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍.എം ത്വാഹിറ, പി.കുഞ്ഞമ്മദ് ഹാജി, എന്‍.കെ ഇബ്രാഹിം, പി. മൊയ്തു, ടി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഇ.കെ. സുബൈദ സ്വാഗതവും പി മുംതാസ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177770/lgml-held-a-protest-meeting-at-cheruvannur-grama-panchayat-office)