---
title: "സ്ത്രീകളില്‍ കണ്ട് വരുന്ന ലിം ഫെഡിമക്ക് ചികിത്സ ഇനി പേരാമ്പ്രയിലും"
english_title: "Treatment for lymphedema seen in women will now be in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177775/treatment-for-lymphedema-seen-in-women-will-now-be-in-perambra"
published_at: "2024-01-18T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a92a6a9a81f_1.jpg"
keywords: []
---

# സ്ത്രീകളില്‍ കണ്ട് വരുന്ന ലിം ഫെഡിമക്ക് ചികിത്സ ഇനി പേരാമ്പ്രയിലും

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രി ലിം ഫെഡിമ രോഗികള്‍ക്കുള്ള ക്ലിനിക്ക് ആരംഭിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രി ലിം ഫെഡിമ രോഗികള്‍ക്കുള്ള ക്ലിനിക്ക് ആരംഭിച്ചു.

ഫെബ്രുവരി മുതല്‍ എല്ലാ ബുധനാഴ്ചയും ആയിരിക്കും ക്ലിനിക്ക് . ഇതിന്റെ ഭാഗമായി പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് ലിം ഫെഡിമ രോഗികളുടെ ബ്ലോക്ക് തല സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.കെ വിനോദ് ഞാനുമുണ്ട് പരിചരണത്തിന് എന്ന സന്ദേശ പ്രതിജ്ജ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രഭാശങ്കര്‍ , കെ.കെ ലിസി ഹെഡ് നഴ്‌സ് രതി, PRO സി നില എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഹെല്‍ത്ത ്് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍ സ്വാഗതവും പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സ് ജസ്‌ല, ഫിസിയോ തെറാപ്പിസ്റ്റ് സന്ധ്യ എന്നിവര്‍ ക്ലാസ്സെടുത്തു. രോഗികളുടേയും ജീവനക്കാരുടേയും കലാപരിപാടികളുംസംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177775/treatment-for-lymphedema-seen-in-women-will-now-be-in-perambra)