---
title: "കീഴ്പ്പയ്യൂര്‍ വെസ്റ്റില്‍ നാട്ടുപച്ച മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "The Native Green Muslim League organized a family reunion in Keerappayyoor West"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17794/the-native-green-muslim-league-organized-a-family-reunion-in-keerappayyoor-west"
published_at: "2021-12-25T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7466282bee_kk.jpg"
keywords: []
---

# കീഴ്പ്പയ്യൂര്‍ വെസ്റ്റില്‍ നാട്ടുപച്ച മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖാ മുസ്ലിം ലീഗ് നാട്ടുപച്ച കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പാടി കുഞ്ഞബ്ദുല്ല നഗറില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മലപ്പാടി അധ്യക്ഷനായി.

## Article Content

** മേപ്പയ്യൂര്‍:** കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖാ മുസ്ലിം ലീഗ് നാട്ടുപച്ച കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പാടി കുഞ്ഞബ്ദുല്ല നഗറില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മലപ്പാടി അധ്യക്ഷനായി.

അറബിക് കാലിഗ്രാഫിയില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ കാരേക്കണ്ടി ഫാത്തിമ സന, എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

അന്‍വര്‍ഷാ നൊച്ചാട്, സജ്‌ന പിരിഷത്തില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സൗഫി താഴെക്കണ്ടി, എം.കെ അബ്ദുറഹിമാന്‍, എം.എം അഷറഫ്, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാന്‍, അന്‍വര്‍ കുന്നങ്ങാത്ത്, ഷര്‍മിന കോമത്ത്, മുഹമ്മദ് എരവത്ത്, സറീന ഒളോറ, അഷിദ നടുക്കാട്ടില്‍, ഹാരിസ് കൊല്ലിയില്‍, മുഹമ്മദ് കുളവട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17794/the-native-green-muslim-league-organized-a-family-reunion-in-keerappayyoor-west)