---
title: "ചങ്ങരോത്ത് മലക്കാരിപാറ കരിയാത്തന്‍ ദേവസ്ഥാനം തിറമഹോത്സവം കൊടിയേറി "
english_title: "Changaroth Malakaripara Kariyathan Devasthanam Thiramahotsavam flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177962/changaroth-malakaripara-kariyathan-devasthanam-thiramahotsavam-flagged-off"
published_at: "2024-01-19T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa29c032e84_1_ct.JPG"
keywords: []
---

# ചങ്ങരോത്ത് മലക്കാരിപാറ കരിയാത്തന്‍ ദേവസ്ഥാനം തിറമഹോത്സവം കൊടിയേറി 

> **Lead Summary:** **ചങ്ങരോത്ത്:** ചങ്ങരോത്ത് മലക്കാരിപാറ കരിയാത്തന്‍ ദേവസ്ഥാനത്ത് തിറമഹോത്സവത്തിന് കൊടിയേറി.

## Article Content

**ചങ്ങരോത്ത്:** ചങ്ങരോത്ത് മലക്കാരിപാറ കരിയാത്തന്‍ ദേവസ്ഥാനത്ത് തിറമഹോത്സവത്തിന് കൊടിയേറി.

ജനുവരി 22,23,24 തിയ്യതികളിലാണ് ഉത്സവം. 23 ചൊവ്വാഴ്ച ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും വെള്ളാട്ടവും, തിറയാട്ടവും നടക്കുന്നതാണ്.

22 തിങ്കളാഴ്ച ശുദ്ധികലശം, ഗണപതിഹോമം, കാവുണര്‍ത്തല്‍. 23 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഇളനീര്‍കുല മുറി, വൈകീട്ട് 7 മണിക്ക് താലപ്പൊലിയോട് കൂടിയ ഇളനീര്‍കുല വരവ്, പുതിയേന്‍ ദൈവം വെള്ളാട്ടം, കരിയാത്തന്‍ ദൈവം വെള്ളാട്ടം, ഗുളികന്‍ ദൈവം വെള്ളാട്ടം, ഭഗവതി ദേവി വെള്ളാട്ടം.

24 ബുധനാഴ്ച പുലര്‍ച്ചെ 2 മണിമുതല്‍ കരിയാത്തന്‍ ദൈവം തിറ, ഗുളികന്‍ ദൈവം തിറ, ഭഗവതി ദേവി തിറ, മലക്കാരി ദേവന്‍ തിറ എന്നിങ്ങനെയാണ് ചടങ്ങുകള്‍ നടത്തുക.

കൊടിയേറ്റ ചടങ്ങിന് സി.കെ രാമചന്ദ്രന്‍, വി.എം ശ്രീധരന്‍, സി.കെ നാരായണന്‍, എം.കെ രാഹുല്‍, ഒ.ടി സുനില്‍, എന്‍.കെ രാഗേഷ്, എം.കെ ദിനേശന്‍, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177962/changaroth-malakaripara-kariyathan-devasthanam-thiramahotsavam-flagged-off)