---
title: " നവീകരിച്ച ബാദുഷ മെറ്റല്‍സ് ആന്റ്  ഹോം അപ്ലയന്‍സസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Badusha Group's revamped Badusha Metals and Home Appliances has opened and started operations at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178000/badusha-groups-revamped-badusha-metals-and-home-appliances-has-opened-and-started-operations-at-perambra"
published_at: "2024-01-19T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa478be9936_1_bhadhusha.JPG"
keywords: []
---

#  നവീകരിച്ച ബാദുഷ മെറ്റല്‍സ് ആന്റ്  ഹോം അപ്ലയന്‍സസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഏഴ് പതിറ്റാണ്ട് കാലമായി പേരാമ്പ്രയുടെ വ്യാപാര വാണിജ്യ രംഗത്ത് വിശ്വാസത്തിന്റെ പര്യായമായി മാറിയ ബാദുഷ ഗ്രൂപ്പിന്റെ നവീകരിച്ച ബാദുഷ മെറ്റല്‍സ് ആന്റ് ഹോം അപ്ലയന്‍സസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര:** ഏഴ് പതിറ്റാണ്ട് കാലമായി പേരാമ്പ്രയുടെ വ്യാപാര വാണിജ്യ രംഗത്ത് വിശ്വാസത്തിന്റെ പര്യായമായി മാറിയ ബാദുഷ ഗ്രൂപ്പിന്റെ നവീകരിച്ച ബാദുഷ മെറ്റല്‍സ് ആന്റ് ഹോം അപ്ലയന്‍സസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ചെമ്പ്, ഓട്, അലൂമിനിയം, സ്റ്റീല്‍ പാത്രങ്ങള്‍, മിക്സി, കുക്കര്‍, ഗ്രൈന്റര്‍, ക്രോക്കറി ഐറ്റംസ്, ക്ലീനിംഗ് ഐറ്റംസ് തുടങ്ങി ഗൃഹോപകരണങ്ങളുടെ മഹനീയ കലവറ ഇവിടെ ഒരുക്കിയിരിക്കുന്നു.

മെച്ചപ്പെട്ട സൗകര്യങ്ങളോടെ ആരംഭിച്ച അതിവിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഒന്നാം നിലയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു.

ആദ്യ വില്പന വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസിൽ നിന്നും വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റിയന്‍ ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്തംഗങ്ങളായ പി. ജോന, സല്‍മ നന്മനക്കണ്ടി, വ്യപാര സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പഴയ അലുമിനി, ചെമ്പ്, ഓട്, കിണ്ണം മുതലായവ മാറ്റി എടുക്കുവാനും മിക്സി, കുക്കര്‍, ഗ്രൈന്റര്‍, പാത്രങ്ങള്‍ എന്നിവ എക്സ്ചേഞ്ച് ചെയ്യുവാനും സൗകര്യമൊരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178000/badusha-groups-revamped-badusha-metals-and-home-appliances-has-opened-and-started-operations-at-perambra)