---
title: "കല്പത്തൂരിടം പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി "
english_title: "Paradevata at Kalpatthur was flagged off for the temple festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178005/paradevata-at-kalpatthur-was-flagged-off-for-the-temple-festival"
published_at: "2024-01-19T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa4a7e9451e_1_kalpathur22.JPG"
keywords: []
---

# കല്പത്തൂരിടം പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി 

> **Lead Summary:** **കല്പത്തൂര്‍ :** 2024 ഫെബ്രുവരി 12,13,14,15 തിയ്യതികളില്‍ നടക്കുന്ന കല്പത്തൂരിടം പരദേവത ക്ഷേത്ര ഉത്സവാഘോഷത്തിന് കൊടിയേറി.

## Article Content

**കല്പത്തൂര്‍ :** 2024 ഫെബ്രുവരി 12,13,14,15 തിയ്യതികളില്‍ നടക്കുന്ന കല്പത്തൂരിടം പരദേവത ക്ഷേത്ര ഉത്സവാഘോഷത്തിന് കൊടിയേറി.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്  തറമ്മല്‍ സുരേഷ്, സെക്രട്ടറി സന്തോഷ് കുമാര്‍, ഉത്സവാഘോഷ കമ്മിറ്റി കണ്‍വീനര്‍ ടി സുരേന്ദ്രന്‍, ചെയര്‍മാന്‍ പി.എം രമില്‍, ചിന്നകുറുപ്പ്, കെ സുരേന്ദ്രന്‍, മറ്റ് അവകാശികള്‍ നാട്ടുകാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഉത്സവാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും12 ന് രാത്രി 10 മണിക്ക് മിറാക്കിള്‍ ഫീറ്റ് പേരാമ്പ്ര അവതരിപ്പിക്കുന്ന തീപന്തങ്ങള്‍, 14 ന് രാത്രി 10 മണിക്ക് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന ഊഴം എന്ന നാടകം, 15 ന് രാത്രി 8 മണിക്ക് കലാമണ്ഡലം നയന കണ്ണൂര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ എന്നിവയും അരങ്ങേറും.

കൂടാതെ 13,14,15 തിയ്യതികളില്‍ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും രാത്രി ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178005/paradevata-at-kalpatthur-was-flagged-off-for-the-temple-festival)