---
title: "ഓരാമ്പോക്കില്‍ കുമാരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "Orampok Kumaran's death anniversary was observed  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178011/orampok-kumarans-death-anniversary-was-observed"
published_at: "2024-01-19T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa4ede766c9_1_orampok.JPG"
keywords: []
---

# ഓരാമ്പോക്കില്‍ കുമാരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** ** ആവള: **ഓരാമ്പോക്കില്‍ കുമാരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു. ആവളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, റിട്ട: വനം വകുപ്പ് ജീവനകാരനും, കെഎസ്സ്എസ്സ്പിഎ യുടെ പ്രവര്‍ത്തകനുമായിരുന്ന ഓരാമ്പോക്കില്‍ കുമാരന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം കേരള സ്റ്റെയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആവളയില്‍ നടന്നു.

## Article Content

** ആവള: **ഓരാമ്പോക്കില്‍ കുമാരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു. ആവളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, റിട്ട: വനം വകുപ്പ് ജീവനകാരനും, കെഎസ്സ്എസ്സ്പിഎ യുടെ പ്രവര്‍ത്തകനുമായിരുന്ന ഓരാമ്പോക്കില്‍ കുമാരന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം കേരള സ്റ്റെയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആവളയില്‍ നടന്നു.

വീട്ട് വളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ സദസ്സ് ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  എം.കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്സ്എസ്സ്പിഎ ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

അസോസിയേഷന്‍ ചാരിറ്റബിള്‍ സംഘടനയായ ( കെല്‍പ്പിന്റെ) ധനസഹായം കണ്ടോത്ത് മീത്തല്‍ കുമാരന് നിയോജകമണ്ഡലം സെക്രട്ടറി വി. കണാരന്‍ നല്‍കി.

പിലാകാട്ട് ശങ്കരന്‍, നളിനി നല്ലൂര്‍, വിജയന്‍ ആവള, ഇ പ്രദീപ് കുമാര്‍, ബാബു ചാത്തോത്ത്, എന്‍.കെ എടക്കയില്‍, രവി കുറുപ്പ്, എ ഗീത, ബാബു നിരയില്‍, കെ.പി അരവിന്ദന്‍, സുനി ശ്രീനിലയം, സുജീഷ് നല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ് നേതാക്കളും കുമാരന്റെ കുടുബാംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178011/orampok-kumarans-death-anniversary-was-observed)