---
title: "കിണറ്റില്‍ വീണു മരിച്ച നിലയില്‍"
english_title: "Falling dead in a well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178038/falling-dead-in-a-well"
published_at: "2024-01-19T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa76dbac57a_ATTACH_OBIT.jpg"
keywords: []
---

# കിണറ്റില്‍ വീണു മരിച്ച നിലയില്‍

> **Lead Summary:** മേപ്പയൂര്‍: മേപ്പയൂര്‍ കാരയാട് വീട്ടമ്മയെ കിണറ്റില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. മുന്നൂറ്റന്‍ ചാലില്‍ നാരായണന്റെ ഭാര്യ സജിത ആണ് മരിച്ചത്.

## Article Content

മേപ്പയൂര്‍: മേപ്പയൂര്‍ കാരയാട് വീട്ടമ്മയെ കിണറ്റില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. മുന്നൂറ്റന്‍ ചാലില്‍ നാരായണന്റെ ഭാര്യ സജിത ആണ് മരിച്ചത്.

വീട്ടില്‍ കാണാതായ വീട്ടമ്മയെ അന്വേഷണത്തിനൊടുവില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

സംസ്‌ക്കാരം നാളെ വീട്ടുവളപ്പില്‍.

മക്കള്‍: നജീഷ് (ഫോട്ടോഗ്രാഫര്‍), ജിജിന.  മരുമക്കള്‍: രജില (എരവട്ടൂര്‍), ശ്രീജിത്ത് (മരുതോങ്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178038/falling-dead-in-a-well)