---
title: "ചെറുവണ്ണൂര്‍ ഗവ. ഹോമിയോ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം."
english_title: "Cheruvannur Govt. NabH accreditation for homoeopathy hospital."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178068/cheruvannur-govt-nabh-accreditation-for-homoeopathy-hospital"
published_at: "2024-01-19T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa9932b578f_feature.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗവ. ഹോമിയോ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം.

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ ഗവ. ഹോമിയോ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരെ ആദരിച്ച് ഗ്രാമപഞ്ചായത്തും. ഗ്രാമപഞ്ചായത്ത് ഹാളില്‍ ഒരുക്കിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത കെ. മുരളീധരന്‍ എംപി ജീവനക്കാര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ ഗവ. ഹോമിയോ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരെ ആദരിച്ച് ഗ്രാമപഞ്ചായത്തും. ഗ്രാമപഞ്ചായത്ത് ഹാളില്‍ ഒരുക്കിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത കെ. മുരളീധരന്‍ എംപി ജീവനക്കാര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.പി. ദുല്‍ഖിഫില്‍, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി. മോണിഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ. ഉമ്മര്‍, കെ.പി. ബിജു, കെ.എം. ബിജിഷ, സിഡിഎസ് ചെയര്‍ പേഴ്സണ്‍ ടി.കെ. രാധ, ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.എസ്. സുഗേഷ് കുമാര്‍, നളിനി നെല്ലൂര്‍, എന്‍.കെ. ഇബ്രായി, കെ.പി. സതീശന്‍, കെ.കെ. രജീഷ്, കൊയിലോത്ത് ഗംഗാധരന്‍, സി.പി. ഗോപാലന്‍വി.കെ. മൊയ്തു, വി. കണാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി രവീന്ദ്രന്‍ മറുമൊഴിയേകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീഷ ഗണേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുമേഷ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178068/cheruvannur-govt-nabh-accreditation-for-homoeopathy-hospital)