---
title: "മുന്‍ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും റിട്ട.അധ്യാപകനുമായ എന്‍ പത്മനാഭന്‍ നിര്യാതനായി"
english_title: "Former Kayanna Grama Panchayat President and Retired Teacher N Padmanabhan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17809/former-kayanna-grama-panchayat-president-and-retired-teacher-n-padmanabhan-passes-away"
published_at: "2021-12-26T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7ea899d509_WATER MERK  NEW.JPG"
keywords: []
---

# മുന്‍ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും റിട്ട.അധ്യാപകനുമായ എന്‍ പത്മനാഭന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര:** മുന്‍ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും റിട്ട.അധ്യാപകനുമായ എന്‍ പത്മനാഭന്‍ നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** മുന്‍ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും റിട്ട.അധ്യാപകനുമായ എന്‍ പത്മനാഭന്‍ നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍.

കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപക മേനേജര്‍, മാട്ടനാട് എയുപി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സജീവ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു. സി പി എം കായണ്ണ മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യ: ഭാരതീഅമ്മ. മക്കള്‍: സത്യന്‍ (റിട്ട. അധ്യാപകര്‍, അവിടനല്ലൂര്‍ ഹൈസ്‌കൂള്‍), സദാനന്ദന്‍ (മാട്ട്‌നോട് എയുപി സ്‌കൂള്‍), ദേവദാസ്, (ലക്ഷ്മി ഫ്യൂൽസ് അഞ്ചാംപീടിക), സുധാമണി (ചെന്നൈ). മരുമക്കള്‍: ബീന (മാട്ട്‌നോട് എയുപി സ്‌കൂള്‍). ബിന്ദു (കായണ്ണ കാര്‍ഷിക അര്‍ബന്‍ ബാങ്ക്), ശ്രീലേഖ (സില്‍വര്‍ഹിസ് ഹൈസ്‌കൂള്‍ കോഴിക്കോട്), ഗിരിധരന്‍ ചെന്നൈ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17809/former-kayanna-grama-panchayat-president-and-retired-teacher-n-padmanabhan-passes-away)