---
title: "കടയടപ്പ് സമരം വിജയിപ്പിക്കണം; വ്യാപാരി വ്യവസായി ഏകോപനസമിതി "
english_title: "The strike must be won; Traders and Industrialists Coordinating Committee at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178170/the-strike-must-be-won-traders-and-industrialists-coordinating-committee-at-perambra"
published_at: "2024-01-20T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab66179ce0b_1_vyapari.jpg"
keywords: []
---

# കടയടപ്പ് സമരം വിജയിപ്പിക്കണം; വ്യാപാരി വ്യവസായി ഏകോപനസമിതി 

> **Lead Summary:** **പേരാമ്പ്ര :** ഫെബ്രുവരി 13 ന് കടയടപ്പ് സമരം വിജയിപ്പിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര :** ഫെബ്രുവരി 13 ന് കടയടപ്പ് സമരം വിജയിപ്പിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

പേരാമ്പ്ര വ്യാപാര ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെരീഫ് ചീക്കിലോട്ട് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഒ.പി മുഹമ്മദ്, ഷംസുദ്ദീന്‍ കമ്മന, വി.എം കുഞ്ഞബ്ദുള്ള, സാജിദ് ഊരാളത്ത്, വിജയലക്ഷ്മി നമ്പ്യാര്‍, മണ്ഡലം ഭാരവാഹികളായ സി.എം അഹമ്മദ് കോയ, ശ്രീജിത്ത് അശ്വതി, മുഹമ്മദ് കിംങ്ങ് തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി രാജന്‍ ഒതയോത്ത് സ്വാഗതവും ട്രഷറര്‍ മനോജ് മുതുകാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178170/the-strike-must-be-won-traders-and-industrialists-coordinating-committee-at-perambra)