---
title: "ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും "
english_title: "Physical measurement and fitness test"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178189/physical-measurement-and-fitness-test"
published_at: "2024-01-20T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6e6fed99f_1_psc.jpg"
keywords: []
---

# ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 

> **Lead Summary:** ** പേരാമ്പ്ര:** പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി) - (കാറ്റഗറി ന. 669/2022 to 671/2022), ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (കാറ്റഗറി ന. 672/2022 & 673/2022) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 30, 31, ഫെബ്രുവരി 1, 2 തിയ്യതികളില്‍ നടത്തുന്നു.

## Article Content

** പേരാമ്പ്ര:** പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി) - (കാറ്റഗറി ന. 669/2022 to 671/2022), ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (കാറ്റഗറി ന. 672/2022 & 673/2022) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 30, 31, ഫെബ്രുവരി 1, 2 തിയ്യതികളില്‍ നടത്തുന്നു.

സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി, കോഴിക്കോട്, സെന്റ് സേവിയേഴ്‌സ് യു.പി സ്‌കൂള്‍ പൂവ്വാട്ടുപറമ്പ്, പെരുവയല്‍, കോഴിക്കോട് എന്നീ രണ്ടു വേദികളില്‍ രാവിലെ 5.30 മണി മുതല്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ അഡ്മിഷന്‍ ടിക്കറ്റ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും (പ്രൊഫൈലില്‍) ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്, കമ്മീഷന്‍ അംഗീകരിച്ച് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തില്‍ ഒന്നിന്റെ അസലുമായി രാവിലെ അഞ്ച് മണിക്കു തന്നെ എത്തിച്ചേരേണ്ടതാണെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178189/physical-measurement-and-fitness-test)