---
title: "അയല്‍ സംസ്ഥാന യുവതിക്ക് വീടൊരുക്കി ഇ.ടി മുഹമ്മദ് കോയ "
english_title: "ET Muhammad Koya prepared a house for a young woman from a neighboring state"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178237/et-muhammad-koya-prepared-a-house-for-a-young-woman-from-a-neighboring-state"
published_at: "2024-01-20T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab9028658a3_1_koya.jpg"
keywords: []
---

# അയല്‍ സംസ്ഥാന യുവതിക്ക് വീടൊരുക്കി ഇ.ടി മുഹമ്മദ് കോയ 

> **Lead Summary:** **വെള്ളിയൂര്‍: **അയല്‍ സംസ്ഥാന യുവതിക്ക് കിടപ്പാടമൊരുക്കി വെള്ളിയൂര്‍ സ്വദേശി ഇ.ടി മുഹമ്മദ് കോയ മാതൃകയായി.

## Article Content

**വെള്ളിയൂര്‍: **അയല്‍ സംസ്ഥാന യുവതിക്ക് കിടപ്പാടമൊരുക്കി വെള്ളിയൂര്‍ സ്വദേശി ഇ.ടി മുഹമ്മദ് കോയ മാതൃകയായി.

ജീവകാരുണ്യ പ്രവര്‍ത്തകനായ എട്ടു തെങ്ങില്‍ ഇ.ടി.മുഹമ്മദ് കോയയാണ് അയല്‍ സംസ്ഥാനക്കാരിയായ തൃഷ അനിലിന് സന്ത്രമായി വീട് വെച്ച് നല്‍കിയത്.

തൃഷ അനില്‍ ഇരുപത്തൊന്നാം തിയ്യതി സ്വന്തമായി ലഭിച്ച വീട്ടിലേക്ക് താമസം മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടുജോലിക്ക് സഹായത്തിനെത്തിയതായിരുന്നു തൃഷ. ഒരു കുടുംബാംഗമെന്ന നിലയിലുള്ള പരിഗണനയും കരുതലുമാണ് തൃഷയ്ക്ക് ഇവിടെ ലഭിച്ചത്.

തൃഷയുടെ മകള്‍ക്ക് വരനെ കണ്ടെത്തിയതും കോയക്ക തന്നെയായിരുന്നു. വെള്ളിയൂര്‍ അമ്പലത്തില്‍ വെച്ച് കോയക്കയുടേയും ഭാര്യ സുലൈഖയുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ തൃഷയുടെ സമുദായ ആചാരപ്രകാരം വിവാഹം നടന്നു.

ഈ കുടുംബത്തിന് താമസിക്കാന്‍ പത്തു സെന്റ്  സ്ഥലവും, അവിടെ മനോഹരമായ ഒരു വീടും നിര്‍മ്മിച്ചു നല്‍കി മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ് ഇദ്ദേഹം. ഇവരുടെ ആഗ്രഹത്തിനനുസരിച്ച രീതിയിലാണ് ഗൃഹപ്രവേശവും ചടങ്ങും ക്രമീകരിച്ചിരിക്കുന്നത്.

ഇതിന് മുമ്പും ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇ.ടി. മുഹമ്മദ് കോയ വെള്ളിയൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുഹൈസ് ഫൗണ്ടേഷന്റെ ട്രസ്റ്റി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178237/et-muhammad-koya-prepared-a-house-for-a-young-woman-from-a-neighboring-state)