---
title: "കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിയമനം"
english_title: "Appointment as Cook in KAP 6th Battalion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178248/appointment-as-cook-in-kap-6th-battalion"
published_at: "2024-01-20T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab97fb579f6_1_kukk.jpg"
keywords: []
---

# കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിയമനം

> **Lead Summary:** ** പേരാമ്പ്ര:** കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു.

## Article Content

** പേരാമ്പ്ര:** കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു.

പ്രായോഗിക പരീക്ഷയും അഭിമുഖവും ജനുവരി 23 ന് രാവിലെ 10 മണിക്ക് കെഎപി ആറാം ബറ്റാലിയന്‍ വളയം, കല്ലുനിര ക്യാമ്പില്‍ നടക്കും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം.

പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178248/appointment-as-cook-in-kap-6th-battalion)