---
title: "കല്ലാത്തറ ബാബുവിന് യുഡിഎഫ് കമ്മിറ്റി 40000 രൂപ ചെലവില്‍ വാട്ടര്‍ പമ്പ് സ്ഥാപിച്ചു നല്‍കി."
english_title: "The UDF committee installed a water pump for Kallathara Babu at a cost of Rs 40,000."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17826/the-udf-committee-installed-a-water-pump-for-kallathara-babu-at-a-cost-of-rs-40000"
published_at: "2021-12-26T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c811ad51623_0000 WATERMARK.jpg"
keywords: []
---

# കല്ലാത്തറ ബാബുവിന് യുഡിഎഫ് കമ്മിറ്റി 40000 രൂപ ചെലവില്‍ വാട്ടര്‍ പമ്പ് സ്ഥാപിച്ചു നല്‍കി.

> **Lead Summary:** ** കാരയാട്: **യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലാത്ത ബാബുവിനും കുടുംബത്തിനും വാട്ടര്‍ പമ്പ് സ്ഥാപിച്ചു നല്‍കി. രണ്ടു ദിവസമായി ഏക്കാട്ടൂര്‍ കല്ലാത്തറ കോളനിയിലേക്ക് ജലവിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് യുഡിഎഫ് കമ്മിറ്റി 40000 രൂപ ചെലവില്‍ വാട്ടര്‍ പമ്പ് സ്ഥാപിച്ചു നല്‍കിയത്.

## Article Content

** കാരയാട്: **യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലാത്ത ബാബുവിനും കുടുംബത്തിനും വാട്ടര്‍ പമ്പ് സ്ഥാപിച്ചു നല്‍കി. രണ്ടു ദിവസമായി ഏക്കാട്ടൂര്‍ കല്ലാത്തറ കോളനിയിലേക്ക് ജലവിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് യുഡിഎഫ് കമ്മിറ്റി 40000 രൂപ ചെലവില്‍ വാട്ടര്‍ പമ്പ് സ്ഥാപിച്ചു നല്‍കിയത്.

ശുദ്ധമായ കിണര്‍ വെള്ളം എത്തിച്ചാണ് പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ മാതൃകയായത്. ലൈഫ് ധനസഹായത്തോടെ ബാബുവിനും കുടുംബത്തിനും യുഡിഎഫ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ലിന്റല്‍ - സൈഡ് വാര്‍പ്പ് കഴിഞ്ഞിരുന്നു.

പൊതു ജല വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അതിവേഗം യുഡിഎഫ് പ്രവര്‍ത്തകര്‍ വാട്ടര്‍ പമ്പ് സ്ഥാപിക്കുകയായിരുന്നു. കോളനിയിലെ മറ്റു താമസക്കാര്‍ക്കും ഇത് ആശ്യാസമായി. കുന്നിന്‍ മുകളിലുള്ള കല്ലാത്തറ കോളനിയില്‍ മാത്രം പൊതു ജല വിതരണം തടസ്സപ്പെട്ടത് എന്തുകൊണ്ടാണെന്ന് നാട്ടുകാര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്.

കോളനിക്ക് താഴെയുള്ള ഭാഗങ്ങളില്‍ ജലം എത്തുന്നുണ്ട്. എല്ലായിടത്തേക്കും കൂമുള്ളം തറയില്‍ സ്ഥാപിച്ച ഒരേ സംഭരണിയില്‍ നിന്നാണ് ജലവിതരണം നടത്തുന്നത്. ബാബുവിനും കുടുംബത്തിനും ഏക്കാട്ടൂര്‍ മേഖല യുഡിഎഫ് കമ്മിറ്റി സ്ഥാപിച്ച വാട്ടര്‍ പമ്പിന്റെയും ജലവിതരത്തിന്റെയും ഉദ്ഘാടനം അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി. രാമദാസ്, ഇ.കെ. അഹമ്മദ് മൗലവി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കെ. അഷറഫ്, ടി. മുത്തുകൃഷ്ണന്‍, അഷറഫ് കള്ളങ്കൊള്ളി, അമ്മദ് പൊയിലങ്ങല്‍, കെ.കെ. കോയക്കുട്ടി, സി. മോഹനന്‍, പി.എം. മോഹനന്‍, ജലീല്‍ കുനിക്കാട്, മുഹമ്മദ് പാലക്കണ്ടി, ദാമോദരന്‍ കല്ലാത്തറ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17826/the-udf-committee-installed-a-water-pump-for-kallathara-babu-at-a-cost-of-rs-40000)