---
title: "അഹമ്മദ് പാളയാട്ടിന് സ്വീകരണം നല്‍കി"
english_title: "Ahmed gave a reception to Palayat at kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178263/ahmed-gave-a-reception-to-palayat-at-kannatti"
published_at: "2024-01-20T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aba10826de6_1_sk.jpg"
keywords: []
---

# അഹമ്മദ് പാളയാട്ടിന് സ്വീകരണം നല്‍കി

> **Lead Summary:** ** കടിയങ്ങാട് : **സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പാളയാട്ടിന് കന്നാട്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.

## Article Content

** കടിയങ്ങാട് : **സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പാളയാട്ടിന് കന്നാട്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.

ശാഖാ തല ചന്ദ്രിക പ്രചരണ ക്യാമ്പയിന്‍ ഉദ്ഘാടനം അഹമ്മദ് പാളയാട്ട് നിര്‍വ്വഹിച്ചു. പ്രസിഡന്റ്  മൊയ്തു മൂശാരി കണ്ടി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ.സി മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ.സി ഇസ്മായില്‍, ടി.പി അമ്മദ് ഹാജി, വാഴയില്‍ മൊയ്തു, പി.കെ ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178263/ahmed-gave-a-reception-to-palayat-at-kannatti)