---
title: "അപ്രതീക്ഷിത വേര്‍പാട്; സുധീഷിന്റെ കുടുംബത്തിന് സ്വാന്തനമേകാം നമുക്ക്"
english_title: "Unexpected separation; Let Sudheesh's family Let's get free"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17831/unexpected-separation-let-sudheeshs-family-lets-get-free"
published_at: "2021-12-26T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c82087e7bcf_WATER MERK  NEW.JPG"
keywords: []
---

# അപ്രതീക്ഷിത വേര്‍പാട്; സുധീഷിന്റെ കുടുംബത്തിന് സ്വാന്തനമേകാം നമുക്ക്

> **Lead Summary:** ** പേരാമ്പ്ര:** ജോലിക്കിടെ മരത്തിന് മുകളില്‍ നിന്ന് വീണ് മരണമടഞ്ഞ കന്നാട്ടി നെല്ലിയുള്ളപറമ്പില്‍ സുധീഷിന്റെ കുടുംബത്തിന് വേണം നമ്മുടെ കരുതല്‍. ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു സുധീഷ് കൂലിപ്പണി ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്.

## Article Content

** പേരാമ്പ്ര:** ജോലിക്കിടെ മരത്തിന് മുകളില്‍ നിന്ന് വീണ് മരണമടഞ്ഞ കന്നാട്ടി നെല്ലിയുള്ളപറമ്പില്‍ സുധീഷിന്റെ കുടുംബത്തിന് വേണം നമ്മുടെ കരുതല്‍. ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു സുധീഷ് കൂലിപ്പണി ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് കല്ലോട് വച്ച് മരം മുറിക്കുന്നതിനിടെ വീണ് മരിക്കുകയായിരുന്നു. സുധീഷിന്റെ അപ്രതീക്ഷിതമായ വേര്‍പാട് തെല്ലൊന്നുമല്ല ആ കുടുംബത്തെ ഉലച്ചത്.

ഭാര്യയും രണ്ട് പെൺമക്കളടക്കം പറക്കമുറ്റാത്ത മൂന്ന് കുട്ടികളും അടങ്ങുന്ന കടുംബത്തിന് തലചായ്ക്കാന്‍ ഒരിടം പോലും സുരക്ഷിതമായി ഇല്ല. തീര്‍ത്തും നിരാലംബരും പ്രതിസന്ധികള്‍ നിറഞ്ഞതുമായ കുടുംബം സുമനസ്സുകളുടെ കനിവ് തേടുകയാണ്.

അതുകൊണ്ട് തന്നെ സുധീഷിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിരിക്കുകയാണ്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, വൈസ്.പ്രസിഡണ്ട് ടി.പി റീന, ബ്ലോക്ക് പഞ്ചായത്തംഗം വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.പി സത്യവതി, എം അരവിന്ദാക്ഷന്‍, പാളയാട്ട് ബഷീര്‍, കെ.വി. അശോകന്‍ , ഇ.ടി സരീഷ് എന്നിവര്‍ രക്ഷാധികാരികളായും എന്‍.പി. വിജയന്‍ ചെയര്‍മാന്‍ (9539599871), സി.വി. രജീഷ് കണ്‍വീനര്‍ (9846614535), എന്‍.കെ. പ്രേമന്‍ ഖജാന്‍ജി (9526659698) എന്നിവര്‍ ഭാരവാഹികളായുമുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

കൂത്താളി കനറാബാങ്ക് A/C 110028805594 IFC : CNRB 0004086 എന്ന എക്കൗണ്ടിൽ ഉദാരമതികൾക്ക് കുടുംബ സഹായ കമ്മിറ്റിയുടെ പേരിൽ സഹായങ്ങൾ കൈമാറാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17831/unexpected-separation-let-sudheeshs-family-lets-get-free)