---
title: "മേപ്പയ്യൂര്‍ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ സെലക്ഷന്‍ ട്രയല്‍സ് ജനുവരി 26 ന്"
english_title: "Selection trials to be held on January 26 at Meppayyur Sports Academy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178311/selection-trials-to-be-held-on-january-26-at-meppayyur-sports-academy"
published_at: "2024-01-20T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abde36da85d_1.jpg"
keywords: []
---

# മേപ്പയ്യൂര്‍ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ സെലക്ഷന്‍ ട്രയല്‍സ് ജനുവരി 26 ന്

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോട്‌സ് അക്കാദമിയിലേക്ക് പ്രവേശനത്തിന് താല്‍പര്യമുള്ള കുട്ടികള്‍ക്ക് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോട്‌സ് അക്കാദമിയിലേക്ക് പ്രവേശനത്തിന് താല്‍പര്യമുള്ള കുട്ടികള്‍ക്ക് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു.

ജനുവരി 26 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌പോട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സിന്തറ്റിക് ട്രാക്കില്‍ വെച്ചാണ് സെലക്ഷന്‍ നടക്കുക. അത്‌ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നീ ഇനങ്ങളില്‍ കഴിവും അഭിരുചിയും താല്‍പര്യമുള്ള കുട്ടികള്‍ക്കാണ് അവസരം.

ഈ വര്‍ഷം നാല് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം ഇപ്പോള്‍ മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സെലക്ഷന്‍ ടയല്‍സില്‍ പങ്കെടുക്കേണ്ടതില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178311/selection-trials-to-be-held-on-january-26-at-meppayyur-sports-academy)