---
title: "ചാലിക്കര പൊറേരി കൂട്ടായ്മയുടെ സഹകരണത്തോടെ ക്രിസ്മസ് ആഘോഷിച്ച് നാട്ടുകാര്‍ "
english_title: "Locals celebrate Christmas with the help of Chalikkara Poreri community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17844/locals-celebrate-christmas-with-the-help-of-chalikkara-poreri-community"
published_at: "2021-12-26T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c83fbeafa10_WATER MERK  NEW.JPG"
keywords: []
---

# ചാലിക്കര പൊറേരി കൂട്ടായ്മയുടെ സഹകരണത്തോടെ ക്രിസ്മസ് ആഘോഷിച്ച് നാട്ടുകാര്‍ 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കര പൊറേരി കൂട്ടായ്മയുടെ സഹകരണത്തോടെ നാട്ടുകാര്‍ ക്രിസ്മസ് ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര: **ചാലിക്കര പൊറേരി കൂട്ടായ്മയുടെ സഹകരണത്തോടെ നാട്ടുകാര്‍ ക്രിസ്മസ് ആഘോഷിച്ചു.

കരോള്‍ സംഘം ചാലിക്കര പുളിയോട്ടുമുക്ക് ഭാഗങ്ങളിലെ ഭവനങ്ങളും കടകളും സന്ദര്‍ശിച്ച് സ്‌നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം എത്തിച്ചു.

പ്രോഗ്രാമിന് പി അജിലേഷ്, അഡ്വ.അനില്‍കുമാര്‍, പി വിജയന്‍, പി ബിജീഷ്, പി ധീരജ്, അഭിമന്യു, പി അജീഷ്, അഭിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം എന്നിവയൊന്നും പരിഗണിക്കാതെ നിര്‍ലോഭമായ സഹകരണത്തോടെയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17844/locals-celebrate-christmas-with-the-help-of-chalikkara-poreri-community)