---
title: "മാലിന്യ മുക്ത പഞ്ചായത്ത് ശുചീകരണം നടത്തി"
english_title: "Garbage-free panchayat carried out cleaning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178502/garbage-free-panchayat-carried-out-cleaning"
published_at: "2024-01-21T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad33a3c51fc_2.jpg"
keywords: []
---

# മാലിന്യ മുക്ത പഞ്ചായത്ത് ശുചീകരണം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടൗണ്‍ വാര്‍ഡിലെ കോമത്ത് കനാല്‍ ഭാഗത്ത് ശുചീകരണം നടത്തി.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടൗണ്‍ വാര്‍ഡിലെ കോമത്ത് കനാല്‍ ഭാഗത്ത് ശുചീകരണം നടത്തി.

തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ ശുചീകരണം ഗ്രാമ പഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി ഉദ്ഘാടനം ചെയ്തു.

മുന്‍ പഞ്ചായത്തംഗം ഷര്‍മിന കോമത്ത് അധ്യക്ഷയായി. സി.എം ബാബു,മുജീബ് കോമത്ത്, പി.സൗദ, എടത്തില്‍ കല്യാണി, പി.കെ. ബുഷറ, കെ.കെ. കമല, കെ.ടി അലീമ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178502/garbage-free-panchayat-carried-out-cleaning)