---
title: "പേരാമ്പ്ര പഴയ പോലീസ് സ്റ്റേഷന്‍ സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം"
english_title: "The move to hand over perambra old police station to a private person should be dropped"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178515/the-move-to-hand-over-perambra-old-police-station-to-a-private-person-should-be-dropped"
published_at: "2024-01-21T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad3f24d367f_8.jpg"
keywords: []
---

# പേരാമ്പ്ര പഴയ പോലീസ് സ്റ്റേഷന്‍ സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം

> **Lead Summary:** **പേരാമ്പ്ര :** ഒരു നൂറ്റാണ്ട് കാലത്തെ പഴക്കമുള്ള പേരാമ്പ്ര പഴയ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍രാഗേഷ് ആവശ്യപെട്ടു.

## Article Content

**പേരാമ്പ്ര :** ഒരു നൂറ്റാണ്ട് കാലത്തെ പഴക്കമുള്ള പേരാമ്പ്ര പഴയ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍രാഗേഷ് ആവശ്യപെട്ടു.

പേരാമ്പ്ര പട്ടണത്തില്‍ അനുദിനം ഗതാഗത കുരുക്ക് മുറുകുബോഴും ട്രാഫിക് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലക്കുയും ട്രാഫിക് യൂണിറ്റ് ആയി മാത്രം ഒതുക്കിയത് സ്വകാര്യ വ്യക്തിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും, സ്ഥലം എം എല്‍ എ ടി.പി രാമകൃഷ്ണന്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും രാഗേഷ് പറഞ്ഞു.

പോലീസ് സ്റ്റേഷന്‍ സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള ഗൂഡ നീക്കത്തിനെതിരെ ബി.ജെ.പി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്ത്വം കൊടുക്കുമെന്നുംരാഗേഷ്പാഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178515/the-move-to-hand-over-perambra-old-police-station-to-a-private-person-should-be-dropped)