---
title: "പെരവച്ചേരി-കേളോത്ത് താഴ നടപ്പാത നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് "
english_title: "Youth Congress demands completion of Peravacheri-Keloth footpath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17852/youth-congress-demands-completion-of-peravacheri-keloth-footpath"
published_at: "2021-12-26T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c841b9da334_WATER MERK  NEW.JPG"
keywords: []
---

# പെരവച്ചേരി-കേളോത്ത് താഴ നടപ്പാത നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **കോട്ടൂര്‍: **പതിനഞ്ച് വര്‍ഷം മുന്‍മ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച പെരവച്ചേരി - കേളോത്ത് താഴ നടപ്പാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കോട്ടൂര്‍ പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തൊന്‍മ്പതാം വാര്‍ഡ് യോഗം ആവശ്യപ്പെട്ടു.

## Article Content

**കോട്ടൂര്‍: **പതിനഞ്ച് വര്‍ഷം മുന്‍മ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച പെരവച്ചേരി - കേളോത്ത് താഴ നടപ്പാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കോട്ടൂര്‍ പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തൊന്‍മ്പതാം വാര്‍ഡ് യോഗം ആവശ്യപ്പെട്ടു.

പെരവച്ചേരി അത്തൂനി ദേവി ക്ഷേത്രത്തിനടുത്ത് നിന്ന് ആരംഭിക്കുന്ന ഈ നടപ്പാത പുതിയപ്പുറത്ത് താഴെ വരെ മാത്രമാണ് പൂര്‍ത്തീകരിച്ചത്. ബാക്കി വരുന്ന 50 മീറ്ററോളം ഭാഗം ചളിക്കുളമായത് കാരണം കാല്‍നട യാത്രയ്ക്ക് പോലും ദുസ്സഹമാണ്.

ഈ ഭാഗം പൂര്‍ത്തീകരിച്ചാല്‍ മാത്രമെ ഈ നടപ്പാത കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമാവും. പെരവച്ചേരിയില്‍ നിന്ന് പുതിയപ്പുറത്ത് എത്തിച്ചേരാനും കരുവണ്ണൂര്‍. എയു.പി സ്‌ക്കൂളിനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ നടപ്പാത പൂര്‍ത്തീകരിച്ചാല്‍ ഏറെ പ്രയോജനമാവും. ഈ നട്ടപ്പാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് നടപ്പിസ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കെ .വിനീദ് അദ്ധ്യക്ഷനായി. ഇ .ആദര്‍ശ്, സി .പി അഖില്‍, സി .കെ .അമല്‍ രാജ്, എ.പി ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17852/youth-congress-demands-completion-of-peravacheri-keloth-footpath)