---
title: "അടല്‍ ബിഹാരി വാജ്‌പെയ് നവഭാരത വികസനത്തിന് അടിത്തറപാകിയ നേതാവ്: രാമദാസ് മണലേരി "
english_title: "Atal Bihari Vajpayee is the leader who laid the foundation for the development of New India: Ramadas Manaleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17854/atal-bihari-vajpayee-is-the-leader-who-laid-the-foundation-for-the-development-of-new-india-ramadas-manaleri"
published_at: "2021-12-26T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അടല്‍ ബിഹാരി വാജ്‌പെയ് നവഭാരത വികസനത്തിന് അടിത്തറപാകിയ നേതാവ്: രാമദാസ് മണലേരി 

> **Lead Summary:** **പേരാമ്പ്ര:** മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് നവഭാരതത്തിന്റെ വികസനത്തിന് അടിത്തറ പാകിയ നേതാവാണെന്ന് ബിജെപി കോഴിക്കോട് ജില്ല വൈസ്സ് പ്രസിഡണ്ട് രാമദാസ് മണലേരി അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് നവഭാരതത്തിന്റെ വികസനത്തിന് അടിത്തറ പാകിയ നേതാവാണെന്ന് ബിജെപി കോഴിക്കോട് ജില്ല വൈസ്സ് പ്രസിഡണ്ട് രാമദാസ് മണലേരി അഭിപ്രായപ്പെട്ടു.

തനിക്ക് ഭരിക്കാനവസരം ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ സമഗ്രവികസനമാണ് അദ്ദേഹം സാധ്യമാക്കിയത്. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഗ്രാമീണ സഡക്ക് യോജന പദ്ധതി നടപ്പിലാക്കിയതും, വിദ്യാഭ്യാസ മേഖലയ്ക്ക് എസ്എസ്എ പദ്ധതി നടപ്പിലാക്കിയതും, കാര്‍ഷിക വ്യാവസായിക മേഖലകള്‍ക്ക് നടപ്പിലാക്കിയ പദ്ധതികളും ചരിത്രപരമാണ് എന്ന് രാമദാസ് ചുണ്ടിക്കാട്ടി.

അടല്‍ജിയുടെ തെണ്ണൂറ്റിയെഴാം ജന്മദിനത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് അദ്ധ്യക്ഷനായി. തറമല്‍ രാഗേഷ്, കെ.രാഘവന്‍, കെ.എം.സുധാകരന്‍, ഏ ബാലചന്രന്‍, ടി.എം. ഹരിദാസ്, ശ്രീജിത്ത് കല്ലോട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17854/atal-bihari-vajpayee-is-the-leader-who-laid-the-foundation-for-the-development-of-new-india-ramadas-manaleri)