---
title: "എടവരാട് മഞ്ചേരിക്കുന്നില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓട്ടോറിക്ഷ കത്തിച്ചു "
english_title: "Anti-socials on the loose in Manjerikun, Edavarad; The autorickshaw was set on fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178564/anti-socials-on-the-loose-in-manjerikun-edavarad-the-autorickshaw-was-set-on-fire"
published_at: "2024-01-22T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adf142ee3e2_1_akra.jpg"
keywords: []
---

# എടവരാട് മഞ്ചേരിക്കുന്നില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓട്ടോറിക്ഷ കത്തിച്ചു 

> **Lead Summary:** **പേരാമ്പ്ര : **എടവരാട് മഞ്ചേരിക്കുന്നില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ഓട്ടോറിക്ഷ കത്തിക്കുകയും മറ്റൊന്ന് തകര്‍ക്കുകയും ചെയ്തു.

## Article Content

**പേരാമ്പ്ര : **എടവരാട് മഞ്ചേരിക്കുന്നില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ഓട്ടോറിക്ഷ കത്തിക്കുകയും മറ്റൊന്ന് തകര്‍ക്കുകയും ചെയ്തു.

മഞ്ചേരിക്കുന്ന് മുക്കള്ളില്‍ സക്കീറിന്റെ ഓട്ടോ ആണ് കത്തിച്ചത്. കളരിപ്പറമ്പില്‍ അതുല്‍ രാജിന്റെ ഓട്ടോ തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയായിരുന്നു സംഭവം.

വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തള്ളി റോഡില്‍ എത്തിച്ചായിരുന്നു കത്തിച്ചത്. രാത്രി വൈകി വലിയ തീ കണ്ട നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.

പേരാമ്പ്രയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178564/anti-socials-on-the-loose-in-manjerikun-edavarad-the-autorickshaw-was-set-on-fire)