---
title: "ബൈക്കിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരനായ വയോധികന്‍ മരിച്ചു"
english_title: "An elderly pedestrian died after being hit by a bike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178569/an-elderly-pedestrian-died-after-being-hit-by-a-bike"
published_at: "2024-01-22T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adefa46e819_1_theyyon.jpg"
keywords: []
---

# ബൈക്കിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരനായ വയോധികന്‍ മരിച്ചു

> **Lead Summary:** ** പേരാമ്പ്ര **: ബൈക്കിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരനായ വയോധികന്‍ മരിച്ചു. കല്ലോട് മൂരികുത്തി കൊളോറേമ്മല്‍ തെയ്യോന്‍ ആണ് മരിച്ചത്. ഇന്നലെ കൂത്താളി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.

## Article Content

** പേരാമ്പ്ര **: ബൈക്കിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരനായ വയോധികന്‍ മരിച്ചു. കല്ലോട് മൂരികുത്തി കൊളോറേമ്മല്‍ തെയ്യോന്‍ ആണ് മരിച്ചത്. ഇന്നലെ കൂത്താളി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.

ബൈക്കിടിച്ച് വീണ തെയ്യോന്റെ ദേഹത്ത് ഓട്ടോയും കയറിയതായി ബന്ധുക്കള്‍ പറഞ്ഞു. മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ട് വളപ്പില്‍ സംസ്‌ക്കരിക്കും. ഭാര്യ : കണ്ടത്തി. മക്കള്‍: രാജന്‍, ബാബു, രാധാകൃഷ്ണന്‍. മരുമക്കള്‍: കോമള, ബിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178569/an-elderly-pedestrian-died-after-being-hit-by-a-bike)