---
title: "കൂത്താളി വി.എച്ച്.എസ്ല്‍ ഗയിംസ് വില്ല ആരംഭിച്ചു "
english_title: "Koothali started VHS Guys Villa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17857/koothali-started-vhs-guys-villa"
published_at: "2021-12-26T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c84a1d48128_WATER MERK  NEW.JPG"
keywords: []
---

# കൂത്താളി വി.എച്ച്.എസ്ല്‍ ഗയിംസ് വില്ല ആരംഭിച്ചു 

> **Lead Summary:** **കുത്താളി: **കൂത്താളിയില്‍ ആരംഭിച്ച ഗയിംസ് വില്ല കൂത്താളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കുത്താളി: **കൂത്താളിയില്‍ ആരംഭിച്ച ഗയിംസ് വില്ല കൂത്താളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലെയും സമീപ പ്രദേശത്തേയും വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റന്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കൂത്താളി വി.എച്ച്.എസ്ല്‍ ആരംഭിച്ച പദ്ധതിയാണ് ഗയിംസ് വില്ല.

ഷാബിദ് .കെ.ടി (വി.എച്ച്.എസ് കൂത്താളി), അഷില്‍ (കൂത്താളി എയുപി), അശ്വന്ത് മനോജ് ( യംഗ് ബ്ലാസ്റ്റര്‍ ഗോള്‍കീപ്പര്‍ ) എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17857/koothali-started-vhs-guys-villa)