---
title: "പേരാമ്പ്ര കിണറ്റില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "The young man died after falling into the Perambra well while undergoing treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178633/the-young-man-died-after-falling-into-the-perambra-well-while-undergoing-treatment"
published_at: "2024-01-22T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae2cf526b30_1_rijeesh.jpg"
keywords: []
---

# പേരാമ്പ്ര കിണറ്റില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കിണറ്റില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാപ്പുമ്മല്‍ റിജിലേഷ് ആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര :** കിണറ്റില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാപ്പുമ്മല്‍ റിജിലേഷ് ആണ് മരിച്ചത്.

കഴിഞ്ഞ പതിനേഴാം തീയതി രാത്രിയാണ് റിജിലേഷ് കിണറ്റില്‍ വീണത്. ഉടനെ നാട്ടുകാര്‍ എത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് റിജിലേഷിനെ പുറത്തെത്തിച്ചു.

ഉടന്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ ഭാസ്‌കരന്റെയും മധുമതിയുടെയും മകനാണ്. സഹോദരന്‍ റിനീഷ് (റിങ്കു).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178633/the-young-man-died-after-falling-into-the-perambra-well-while-undergoing-treatment)