---
title: "കലാമുദ്ര പേരാമ്പ്ര സാഹിത്യ പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു "
english_title: "Kalamudra Perambra Sahitya Pratibha Award presented"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17865/kalamudra-perambra-sahitya-pratibha-award-presented"
published_at: "2021-12-26T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c85a4e48812_kk.jpg"
keywords: []
---

# കലാമുദ്ര പേരാമ്പ്ര സാഹിത്യ പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കലാസാംസ്‌കാരിക വേദിയായ കലാമുദ്ര സംഘടിപ്പിച്ച സാഹിത്യ പ്രതിഭാ പുരസ്‌കാര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ശിഹാബുദ്ധീന്‍ പൊയ്തുംകടവ് സമ്മാന വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു..

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കലാസാംസ്‌കാരിക വേദിയായ കലാമുദ്ര സംഘടിപ്പിച്ച സാഹിത്യ പ്രതിഭാ പുരസ്‌കാര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ശിഹാബുദ്ധീന്‍ പൊയ്തുംകടവ് സമ്മാന വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു..

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷനായി. ഡോ സോമന്‍ കടലൂര്‍ മുഖ്യാതിഥിയായിരുന്നു. സാഹിത്യ പ്രതിഭാ പുരസ്‌കാരം നേടിയ കെ. അനഘ, ധ്യാന്‍ചന്ദ്, അഞ്ജലികൃഷണ എന്നിവര്‍ക്ക് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പ്രശസ്തി പത്രവും മൊമന്റോയും വിതരണം ചെയ്തു.

പ്രത്യേക ജൂറി പുരസ്‌കാരം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഡോ.സോമന്‍ കടലൂര്‍, വി.കെ പ്രമോദ്, അഭിലാഷ് തിരുവോത്ത്, പി.ആര്‍. രതീഷ് എന്നിവര്‍ സമ്മാനിച്ചു. കുട്ടികളുടെ രചനകള്‍ അവതരിപ്പിക്കുന്ന കഥ - കവിതയരങ്ങ് ചടങ്ങില്‍ വെച്ച് നടന്നു.

ധ്യാന്‍ചന്ദ്, ചന്ദനചന്ദ്രന്‍, അനിവേദ, ശ്രേയ ശ്രീജിത്ത്, എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. പ്രസാദ് കൈതയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു.

മോഹനന്‍ ചേനോളി സ്വാഗതവും ആര്‍. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17865/kalamudra-perambra-sahitya-pratibha-award-presented)