---
title: "സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി"
english_title: "Certificate distribution and felicitation were made"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178715/certificate-distribution-and-felicitation-were-made"
published_at: "2024-01-22T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae757a041aa_1.jpg"
keywords: []
---

# സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി

> **Lead Summary:** **പേരാമ്പ്ര:** എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കായി സ്പാര്‍ക്ക് ഇന്‍സ്‌പെയര്‍ ടെക്‌നോമീഡിയ തൃശൂര്‍ ആരംഭിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, റോബോട്ടിക് & ഇലക്ട്രോണിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ്സ ഹാളില്‍ നടന്ന പരിപാടിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കായി സ്പാര്‍ക്ക് ഇന്‍സ്‌പെയര്‍ ടെക്‌നോമീഡിയ തൃശൂര്‍ ആരംഭിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, റോബോട്ടിക് & ഇലക്ട്രോണിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ്സ ഹാളില്‍ നടന്ന പരിപാടിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

കോഴ്‌സിന് നേതൃത്വം കൊടുത്ത സ്പാര്‍ക്ക് നെക്‌നോമീഡിയ ചീഫ് ടെക്‌നോളജി ഓഫീസര്‍ എന്‍.എം. മുബാറകിന് മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് ടി.കെ. കുഞ്ഞമ്മത് ഫൈസിയും കോഡിനേറ്റര്‍ സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് ദാരിമിക്ക് ട്രഷറര്‍ മേപ്പള്ളി അബ്ദുല്ലയും 2024 റിപ്പബ്‌ളിക് പരേഡില്‍ പങ്കെടുക്കാന്‍ കേന്ദ്ര ഗവ: ന്റെ ക്ഷണം ലഭിച്ച മികച്ച മല്‍സ്യ കര്‍ഷകനായ കമ്മിറ്റി ജോ. സെക്രട്ടറി ആലിയോട്ട് മജീദിന് ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്ലത്തീഫും ഉപഹാരങ്ങള്‍ നല്‍കി.

കുടുംബ സമേതം ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെടുന്ന കമ്മിറ്റി വൈ. പ്രസിഡണ്ട് മാവിലി മുഹമ്മദിന് യാത്രയപ്പു നല്‍കി. പ്രസിഡണ്ട് ടി.കെ. കുഞ്ഞമ്മത് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കൈപ്രം ഖാളി അശ്ക്കറലി ബാഖവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. മുബാറക് എന്‍.എം, സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് ദാരിമി, ആലിയോട്ട് മജീദ്, എന്‍.എം മുഫീദ് , റഫീഖ് കെ, പ്രവാസി മുഹമ്മദ്, ഒ.പി. സിറാജ്, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, കുന്നത്ത് ഹമീദ്, എം.എന്‍.അഹമദ്, കക്കോത്ത് മൂസ്സ, മുഹമ്മദ് എടവരാട്, എന്‍.സുബൈര്‍, എന്‍.എം.യൂസുഫ്, കെ.എം.റഫീഖ് റഹ്‌മാനി, മേപ്പള്ളി ശമീം, എടവത്ത് റിയാസ്, ടി.എം.മുഹമ്മദലി, എന്‍.എം.അഷ്‌റഫ്, പി. സൂപ്പി മൗലവി, സി.പി.മൊയ്തു, കുട്ടിക്കുന്നുമ്മല്‍ അമ്മത്, ടി.കെ.ഇബ്രാഹീം മുസ്ല്യാര്‍, റാശിദ് യമാനി, കെ.എം ഹംസ മൗലവി, ബഷീര്‍ മൗലവി പ്രസംഗിച്ചു. ട്രഷറര്‍ മേപ്പള്ളി അബ്ദുല്ലനന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178715/certificate-distribution-and-felicitation-were-made)