---
title: "പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് 'ഡിഗ്‌നിറ്റി ഫെസ്റ്റ് 2024' നാളെ ആരംഭിക്കും "
english_title: "Perambra Dignity College of Arts and Science 'Dignity Fest 2024' to start tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178814/perambra-dignity-college-of-arts-and-science-dignity-fest-2024-to-start-tomorrow"
published_at: "2024-01-23T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af5adb0eb7b_1_dignity.jpg"
keywords: []
---

# പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് 'ഡിഗ്‌നിറ്റി ഫെസ്റ്റ് 2024' നാളെ ആരംഭിക്കും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ വൈജ്ഞാനിക-സാംസ്‌കാരികോത്സവം 'ഡിഗ്‌നിറ്റി ഫെസ്റ്റ് 2024' നാളെ ആരംഭിച്ച് 26 ന് സമാപിക്കുമെന്ന് സംഘാടക ഭാരവാഹികളായ പ്രിന്‍സിപ്പല്‍ പ്രഫ. എം. മുഹമ്മദ് അസ്ലം, ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുള്‍ അസീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ വൈജ്ഞാനിക-സാംസ്‌കാരികോത്സവം 'ഡിഗ്‌നിറ്റി ഫെസ്റ്റ് 2024' നാളെ ആരംഭിച്ച് 26 ന് സമാപിക്കുമെന്ന് സംഘാടക ഭാരവാഹികളായ പ്രിന്‍സിപ്പല്‍ പ്രഫ. എം. മുഹമ്മദ് അസ്ലം, ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുള്‍ അസീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാനേജ്‌മെന്റ് ആന്‍ഡ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള കാമിയ 24, ഇംഗ്ലീഷ് - ഭാഷാ വകുപ്പുകളുടെ ആഭിമുഖ്യത്തിലുള്ള ഡിഗ്‌നിറ്റി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, സൈക്കോളജി വിഭാഗത്തിന്റെ സസ്പ്രിയ എന്നിവ ഉള്‍പ്പെടുന്ന പരിപാടികളാണ് ഡിഗ്‌നിറ്റി ഫെസ്റ്റ്.

നാളെ വൈകീട്ട് 4.30ന് എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. കോളജിന്റെ പുനര്‍ നാമകരണം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വ്വഹിക്കും. സാംസ്‌കാരിക നിരൂപകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

ഓര്‍ഫനേജ് സ്ഥാപകന്‍ വി.ടി. കുഞ്ഞാലിയെ ചടങ്ങില്‍ ആദരിക്കും. കൊമേഴ്‌സ് -മാനേജ്‌മെന്റ് ഫെസ്റ്റ് ഉദ്ഘാടനം നാളെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി നിര്‍വ്വഹിക്കും. പിടിഎ വൈസ് പ്രസിഡന്റ് വി.കെ. പ്രദീപന്‍ അധ്യക്ഷനാകും.

കണ്ണങ്കണ്ടി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പരീത് കണ്ണങ്കണ്ടി ഉപഹാര സമര്‍പ്പണം നടത്തും. ചരിഷ്മ ഗ്രൂപ്പ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിംകുട്ടി, ദാറുന്നുജൂം ഓര്‍ഫനേജ് ട്രഷറര്‍ കെ. ഇമ്പിച്ച്യാലി എന്നിവര്‍ സംസാരിക്കും.

വൈകിട്ട് 7 മണിക്ക് സമീര്‍ ബിന്‍സിയും മജ്ബൂര്‍ ഇമാമും അവതരിപ്പിക്കുന്ന സൂഫി-ഗസല്‍. മത്സരങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള നൂറോളം കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

സൈക്കോളജി ഫെസ്റ്റ് 25 ന് രാവിലെ 9.30ന് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. 26 ന് വൈകിട്ട് 6 മണിക്ക് ഡിഗ്‌നിറ്റി ഫെസ്റ്റിന്റെ സമാപന സമ്മേളനം ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്ക് എഡിജെ-ഫെജോടീമിന്റെ റാപ് മ്യൂസിക്ക് അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. മുഹമ്മദ് അസ്ലം, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുല്‍ അസീസ്, പിടിഎ വൈസ് പ്രസിഡന്റ് വി.കെ. പ്രദീപന്‍, ലിറ്ററേച്ചര്‍ ഫെസ്റ്റ് ഡയറക്ടര്‍ വിമീഷ് മണിയൂര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സുഹൈല്‍, എം.പി.കെ. അഹമ്മദ് കുട്ടി, ടി.എം. അജ്‌നാസ്, വി.വി വിജു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178814/perambra-dignity-college-of-arts-and-science-dignity-fest-2024-to-start-tomorrow)