---
title: "എരവട്ടൂര്‍ മേഖല മുസ്ലിംലീഗ് സമ്മേളനം സംഘടിപ്പിച്ചു "
english_title: "The Eravatur region Muslim League organized the conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17883/the-eravatur-region-muslim-league-organized-the-conference"
published_at: "2021-12-26T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c879540c6c0_kk.jpg"
keywords: []
---

# എരവട്ടൂര്‍ മേഖല മുസ്ലിംലീഗ് സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ മേഖല മുസ്ലിംലീഗ് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യ്തു..

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ മേഖല മുസ്ലിംലീഗ് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യ്തു..

കിഴക്കമ്പലത്ത് സ്വകാര്യകമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ അതിക്രമിച്ച് ഗുരുതരമായ പരിക്ക് ഏല്‍പ്പിക്കുകയും ,പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ ്കിഴക്കമ്പത്തെ അക്രമസംഭവത്തിന്റെയും കാരണം, തലസ്ഥാനനഗരിയിലടക്കം ഗുണ്ടകളുടെ തേര്‍വാഴ്ച്ച നടക്കുകയാണ്,രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ തുടര്‍ച്ചയായി പോലീസിന് വീഴ്ച്ചപറ്റിയത്തിലൂടെ അഭ്യന്തരവകുപ്പ് പൂര്‍ണപരാജയമാണന്ന് തെളിഞ്ഞിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

വി.കെ. മൊയ്തി അധ്യനായി. എന്‍. അഹമ്മദ്,കെ.പി. സലീമ,അന്‍വര്‍ഷാ നൊച്ചാട് ക്ലാസെടുത്തു. ആര്‍.കെ മുനീര്‍, എം.കെ.സി കുട്ട്യാലി, പുതുക്കുടി അബ്ദുറഹ്മാന്‍, കെ.പി റസാഖ്, പി.കെ നാസര്‍, പി.എം കുഞ്ഞമ്മദ്, എന്‍.കെ. അഷ്റഫ്, ആര്‍കെ മുഹമ്മദ്,ആര്‍.എം.നിഷാദ്,കെ.എം.റിസ്വാനഷെറിന്‍,സി.കെ. ഷമീമ, എം. സഫീര്‍, ഒ. സൈനബ, കെ.കെ ഹമീദ്, പി.എം. ഹമീദ്, പി.എം.റിഷാദ്, എം. സൂപ്പി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17883/the-eravatur-region-muslim-league-organized-the-conference)