---
title: "ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ "
english_title: "General Workers Union Perambra Panchayat Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178837/general-workers-union-perambra-panchayat-convention"
published_at: "2024-01-23T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af5f078b46b_1_jayan.jpg"
keywords: []
---

# ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര:** ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിഐടിയു ഏരിയ വൈസ് പ്രസിഡന്റ് കെ അഭിലാഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ലിസ്സി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിഐടിയു ഏരിയ വൈസ് പ്രസിഡന്റ് കെ അഭിലാഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ലിസ്സി അധ്യക്ഷത വഹിച്ചു.

അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ആദ്യ മെമ്പര്‍ഷിപ്പ് ശരണിന് നല്‍കി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്  കെ.കെ ലിസ്സി, സെക്രട്ടറിയായി ജയരാജ് മരുതേരിയും ട്രഷറായി വിനോദന്‍ കോടേരിച്ചാലിനെയും വൈസ് പ്രസിഡന്റ്  കെ.സി സന്തോഷ്, ജോയിന്‍ സെക്രട്ടറിമാരായി കെ.കെ സുരേഷ്, എന്‍.കെ സുനിന്ദ്രന്‍ എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു.

ജയരാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ കമ്മറ്റി അംഗം റോബര്‍ട്ട്, ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178837/general-workers-union-perambra-panchayat-convention)