---
title: "നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു "
english_title: "Drama village felicitated drama workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178847/drama-village-felicitated-drama-workers"
published_at: "2024-01-23T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af62d4812b2_1_nadakam.jpg"
keywords: []
---

# നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു 

> **Lead Summary:** **കോഴിക്കോട് : **നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു. നാടകഗ്രാമം കോഴിക്കോടിന്റെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

## Article Content

**കോഴിക്കോട് : **നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു. നാടകഗ്രാമം കോഴിക്കോടിന്റെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

മടവൂരില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ നാടകഗ്രാമം അംഗങ്ങളായ പ്രശസ്ത ചിത്രകാരനും നാടക പ്രവര്‍ത്തകനുമായ സജീവ് കീഴരിയൂരിനെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം നാടക മത്സരത്തില്‍ A ഗ്രേഡ് നേടിയ ഉമ്പര്‍ട്ടോ എക്കോ നാടക സംവിധായകനായ ഛന്ദസ്സ് സായിജയേയും ആദരിച്ചു.

ചടങ്ങില്‍ ടി. സുരേഷ് ബാബു, മധുമങ്കൂട്ടില്‍, കെ.പി ഷൈജു, കെ.ടി മോഹന്‍ദാസ്, സജു കുറിഞ്ഞോളി, വിനോദ് പിലാശ്ശേരി, സോമന്‍ നോബിള്‍, പുരുഷോത്തമന്‍, വേണുഗോപാല്‍ പുറ്റാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178847/drama-village-felicitated-drama-workers)