---
title: "പോക്‌സോ കേസ് പ്രതിയെ വിദേശത്തേക്ക് കടക്കുന്നതിനിടെ പിടികൂടി "
english_title: "In the POCSO case nabbed while the accused was  crossing the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178889/in-the-pocso-case-nabbed-while-the-accused-was-crossing-the-country"
published_at: "2024-01-23T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af813f322b2_1_pocso.jpg"
keywords: []
---

# പോക്‌സോ കേസ് പ്രതിയെ വിദേശത്തേക്ക് കടക്കുന്നതിനിടെ പിടികൂടി 

> **Lead Summary:** **പേരാമ്പ്ര :** പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ ഇന്നലെ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുത്തു.

## Article Content

**പേരാമ്പ്ര :** പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ ഇന്നലെ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുത്തു.

ചെറുവണ്ണൂര്‍ ആവള മലയില്‍ പീടികയില്‍ അബ്ദുള്‍ സലാം (53) നെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം.

15 കാരിയെ പീഡിപ്പിച്ച പ്രതി ഒളിവിലായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ക്കാണ് അന്വേഷണ ചുമതല.

സബ്ബ് ഇന്‍സ്പക്ടര്‍ പ്രദീപന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.എം സുനില്‍കുമാര്‍, ജോതേഷ് എന്നിവരടങ്ങിയ സംഘമാണ് പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178889/in-the-pocso-case-nabbed-while-the-accused-was-crossing-the-country)