---
title: "മജീദ് ആലിയാട്ടിന് സര്‍ഗ എടവരാടിന്റെ ആദരവ് "
english_title: "Sarga Edavarad's tribute to Majeed Aliyat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178928/sarga-edavarads-tribute-to-majeed-aliyat"
published_at: "2024-01-23T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af9ffb2bebc_1_edavarad.jpg"
keywords: []
---

# മജീദ് ആലിയാട്ടിന് സര്‍ഗ എടവരാടിന്റെ ആദരവ് 

> **Lead Summary:** **പേരാമ്പ്ര: **മത്സ്യ കൃഷിക്ക് കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ അംഗീകാരവും പ്രശസ്തിയും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് ഇന്ത്യ ഗവര്‍മെന്റിന്റെ ക്ഷണം ലഭിച്ച എടവരാടിന്റെ കര്‍ഷക കുലപതി ആലിയാട്ട് മജീദിനെ സര്‍ഗ എടവരാട് ആദരിച്ചു.

## Article Content

**പേരാമ്പ്ര: **മത്സ്യ കൃഷിക്ക് കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ അംഗീകാരവും പ്രശസ്തിയും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് ഇന്ത്യ ഗവര്‍മെന്റിന്റെ ക്ഷണം ലഭിച്ച എടവരാടിന്റെ കര്‍ഷക കുലപതി ആലിയാട്ട് മജീദിനെ സര്‍ഗ എടവരാട് ആദരിച്ചു.

ബുധനാഴ്ച്ച മജീദും കുടുംബവും ഡല്‍ഹിയിലേക്ക് പുറപ്പെടും. സഹോദരന്‍ ആലിയാട്ട് ഹമീദ് കഴിഞ്ഞ വര്‍ഷത്തെ സര്‍ഗ കര്‍ഷക അവാര്‍ഡ് ജേതാവാണ്.

സര്‍ഗ പ്രസിഡന്റ് ഇ.പി ആനന്ദ് അധ്യക്ഷത വഹിച്ചു. ശ്രീലാല്‍ നറക്കമ്മല്‍, ഒ.എം ശ്രീനേഷ് എന്നിവര്‍ സംസാരിച്ചു. മുനീര്‍ മണ്ണില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുകു പൊന്തേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178928/sarga-edavarads-tribute-to-majeed-aliyat)