---
title: "കൂത്താളി എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം, ശതമുദ്ര '24 ന്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Koothali AUP School Centenary Celebration, Logo Launched for Sathamudra '24"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178933/koothali-aup-school-centenary-celebration-logo-launched-for-sathamudra-24"
published_at: "2024-01-23T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afa31405cd3_1_logo.jpg"
keywords: []
---

# കൂത്താളി എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം, ശതമുദ്ര '24 ന്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** ** കൂത്താളി : **കൂത്താളി എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം, ശതമുദ്ര '24 ന്റെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കൂത്താളി ഹയര്‍ സെക്കന്ററി മുന്‍ പ്രധാന അധ്യാപകനുമായ എ.കെ കരുണാകരന്‍ ലോഗോ പ്രകാശനം ചെയ്തു.

## Article Content

** കൂത്താളി : **കൂത്താളി എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം, ശതമുദ്ര '24 ന്റെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കൂത്താളി ഹയര്‍ സെക്കന്ററി മുന്‍ പ്രധാന അധ്യാപകനുമായ എ.കെ കരുണാകരന്‍ ലോഗോ പ്രകാശനം ചെയ്തു.

ലോഗോ ഡിസൈന്‍ ചെയ്ത സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ധ്യാന്‍ കൃഷ്ണ ലോഗോ ഏറ്റുവാങ്ങി. പിടിഎ പ്രെഡിഡന്റ്  കെ.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വിനോയ് ശ്രീവിലാസ്, ടി.വി മുരളി, കെ അര്‍ജുന്‍ സാരംഗി, ഷീജ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ പി ആദര്‍ശ് സ്വാഗതവും കെ. സൂസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178933/koothali-aup-school-centenary-celebration-logo-launched-for-sathamudra-24)