---
title: "ആഴ്ചകളായി ജല വിതരണം തടസ്സപ്പെട്ട് അരിക്കുളം ഉട്ടേരിക്കുന്ന് കുടിവെള്ള പദ്ധതി; ദുരിതത്തിലായി നാട്ടുകാര്‍"
english_title: "Water supply cut off for weeks, drinking water project; The natives in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17896/water-supply-cut-off-for-weeks-drinking-water-project-the-natives-in-distress"
published_at: "2021-12-26T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c88a1ab19f8_kk.jpg"
keywords: []
---

# ആഴ്ചകളായി ജല വിതരണം തടസ്സപ്പെട്ട് അരിക്കുളം ഉട്ടേരിക്കുന്ന് കുടിവെള്ള പദ്ധതി; ദുരിതത്തിലായി നാട്ടുകാര്‍

> **Lead Summary:** **പേരാമ്പ്ര: **അരിക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ഉട്ടേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ജല വിതരണം ആഴ്ചകളായി മുടങ്ങികിടക്കുന്നതിനാല്‍ ദുരിതത്തിലായി നാട്ടുകാര്‍.

## Article Content

**പേരാമ്പ്ര: **അരിക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ഉട്ടേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ജല വിതരണം ആഴ്ചകളായി മുടങ്ങികിടക്കുന്നതിനാല്‍ ദുരിതത്തിലായി നാട്ടുകാര്‍.

നൂറോളം വീടുകളിലുള്ളവരുടെ പ്രധാന കുടിവെള്ള മാര്‍ഗമാണിത്. കാലപ്പഴക്കം ചെന്ന മോട്ടോറും പൈപ്പുകളുമാണ് ഈ കുടിവെള്ള വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. ഈ കുടിവെള്ള പദ്ധതിയുടെ തുടക്കത്തില്‍ പഞ്ചായത്ത് നേരിട്ട് ഇടപെട്ടു കൊണ്ടായിരുന്നു നിയന്ത്രിച്ച് പോന്നിരുന്നത് പിന്നീട് ജനകീയ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

പിന്നീട് ഉപഭോക്താവില്‍ നിന്നും മാസാന്ത്യം വരിസംഖ്യ വാങ്ങി കറണ്ട് ബില്ല് അടിച്ചു കൊണ്ടായിരുന്നു ഈ പദ്ധതി മുന്നോട്ട് പോയിരുന്നത്. കുടി വെള്ളത്തിന് ഉപയോഗിക്കുന്ന ടാങ്കും കിണറും തമ്മില്‍ ഏകദേശം നാല് കിലോമീറ്ററോളം ദൂരമുണ്ട് ഈ അകല്‍ച്ച ഈ പദ്ധതിയെ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ തടസ്സമാകുന്നുണ്ട്.

ഈ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തു പഴക്കം ചെന്ന മോട്ടോറുകളും പിവിസി പൈപ്പുകളും മാറ്റി സ്ഥാപിച്ചുകൊണ്ട് പ്രയാസമനുഭവിക്കുന്ന വീടുകള്‍ക്ക് കുടിവെള്ളം നല്‍കാന്‍ മുന്നോട്ടുവരണമെന്ന് ഡികെടിഎഫ് അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് റിയാസ് ഉട്ടേരി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17896/water-supply-cut-off-for-weeks-drinking-water-project-the-natives-in-distress)