---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി ഗ്രാമപഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി "
english_title: "The Merchants and Traders Coordination Committee held a dharna at the Gram Panchayath office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179002/the-merchants-and-traders-coordination-committee-held-a-dharna-at-the-gram-panchayath-office"
published_at: "2024-01-23T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0002966380_1_vb.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി ഗ്രാമപഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി 

> **Lead Summary:** **പേരാമ്പ്ര :** വ്യാപാര മേഖലയെ സര്‍ക്കാരുകള്‍ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഗ്രാമപഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര :** വ്യാപാര മേഖലയെ സര്‍ക്കാരുകള്‍ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഗ്രാമപഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി.

പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ബാദുഷ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഒ.പി. മുഹമ്മദ്, ട്രഷറര്‍ സലിം മണവയല്‍, സി.എം അഹമ്മദ് കോയ, എന്‍.പി വിധു, മുനീര്‍ അര്‍ശ്, അമ്മദ് കല്ലാട്ട്, മുഹമ്മദ് കിംഗ്, ജലജ ചന്ദ്രന്‍, സുനില്‍ കുമാര്‍ ഗ്ലോബല്‍, ഫിറോസ് കല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സന്ദീപന്‍ കോരങ്കണ്ടി സ്വാഗതവും എന്‍.കെ മുസ്തഫ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179002/the-merchants-and-traders-coordination-committee-held-a-dharna-at-the-gram-panchayath-office)