---
title: "പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളെ അവഗണിക്കുന്നതായി ആരോപണം"
english_title: "Allegation of ignoring UDF members in Perambra Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179036/Allegation-of-ignoring-UDF-members-in-Perambra-Gram-Panchayat"
published_at: "2024-01-24T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b08fa7b0e7a_1_pp.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളെ അവഗണിക്കുന്നതായി ആരോപണം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളെ അവഗണിക്കുന്നതായി ഗ്രാമപഞ്ചായത്തിലെ അഞ്ച് യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളെ അവഗണിക്കുന്നതായി ഗ്രാമപഞ്ചായത്തിലെ അഞ്ച് യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡുകളെ തഴഞ്ഞ് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ ജയിച്ച വാര്‍ഡുകളില്‍ മാത്രം റോഡ് നിര്‍മ്മിക്കാന്‍ ഉള്ള നീക്കം ജനാതിപത്യ വിരുദ്ധമാണന്ന് ഇവര്‍ ആരോപിച്ചു.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനത്തിനു പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കുന്നത്. 60-30 - 10 എന്ന ശത്മാന കണക്കില്‍ ഫണ്ട് വിനിയോഗിക്കുന്നത് പഞ്ചായത്തിലെ മുഴുവന്‍ പ്രവൃത്തിയും പരിഗണിച്ചാണ് ഈ അനുപാതം കണക്കാക്കുന്നതും ഫണ്ട് അനുവദിക്കുന്നതും. എന്നാല്‍ 5 വാര്‍ഡുകളെ പാടെ ഒഴിവാക്കികൊണ്ട് പ്രവര്‍ത്തനം രാഷ്ട്രീയ ദുഷ്ടലാക്കാണ് വെളിവാക്കുന്നതെന്നും അവര്‍ പറഞ്ഞു.

യു.ഡി.എഫ് അംഗങ്ങള്‍ ജയിച്ചു വന്ന വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ വിയര്‍പ്പിന്റെ ഫലമായിട്ടാണ് ഈ ഫണ്ട് പഞ്ചായത്തിനു ലഭ്യമായതും ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതും. എന്നാല്‍ ഇതൊക്കെ മറന്ന് കൊണ്ട് രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ സി.പി.എം നേത്യത്വം കൊടുക്കുന്ന പഞ്ചായത്ത് വിവേചനം നടത്തി മുന്നോട്ട് പോവുകയാണ്. ഇത് 5 വാര്‍ഡുകളിലെ വോട്ടര്‍മാരോടും കാണിക്കുന്ന കൊടിയ വഞ്ചനയാണന്നും ഇവര്‍ ആരോപിച്ചു.

വോട്ടാണ് ലക്ഷ്യമെങ്കില്‍ ഈ വാര്‍ഡുകളിലെ സിപിഎം അനുഭാവികളുടെ വോട്ട് ഇവര്‍ക്ക് വേണ്ടെ എന്നും മെമ്പര്‍മാര്‍ ചോദിച്ചു. ഇത്തരം ചെയ്തികകള്‍ക്ക് എതിരായ നിയമ പോരാട്ടത്തിന് യു.ഡി.എഫ് നേതൃത്വം കൊടുക്കും. ബിഡിഒ , തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ എന്നിവരെ സമീപിച്ചതായും ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്നും ഇത് മൂലം മറ്റ് വാര്‍ഡുകളിലെ പ്രവര്‍ത്തികള്‍ക്ക് തടസം സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും മെമ്പര്‍മാര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ. രാഗേഷ്, പി.പി. റസ്മിന, യു.സി. അനീഫ, അര്‍ജ്ജുന്‍ കറ്റയാട്ട്, എന്‍.കെ. സല്‍മ എന്നിവരാണ് വാര്‍ത്ത സമ്മേളനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179036/Allegation-of-ignoring-UDF-members-in-Perambra-Gram-Panchayat)