---
title: "മുസ്ലിം ലീഗ് നേതാക്കളെ കരിവാരി തേക്കാനുള്ള ശ്രമം ചെറുക്കും; യൂത്ത് ലീഗ്"
english_title: "Resists attempts to blackmail Muslim League leaders; Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17905/resists-attempts-to-blackmail-muslim-league-leaders-youth-league"
published_at: "2021-12-26T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c89fd815960_kk.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാക്കളെ കരിവാരി തേക്കാനുള്ള ശ്രമം ചെറുക്കും; യൂത്ത് ലീഗ്

> **Lead Summary:** ** പേരാമ്പ്ര: **ചാലിക്കരയില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട സ്ത്രീക്കും മകള്‍ക്കും ചെലവിന് കൊടുക്കാത്ത സംഭവത്തില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജിനെതിരെയും മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെയും ചാലിക്കര മഹല്ല് മഹല്ല് കമ്മിറ്റിക്കെതിരെയും നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.

## Article Content

** പേരാമ്പ്ര: **ചാലിക്കരയില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട സ്ത്രീക്കും മകള്‍ക്കും ചെലവിന് കൊടുക്കാത്ത സംഭവത്തില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജിനെതിരെയും മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെയും ചാലിക്കര മഹല്ല് മഹല്ല് കമ്മിറ്റിക്കെതിരെയും നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രത്തില്‍ രണ്ട് വോട്ടുകളുടെ നേരിയ പരാജയമാണ് സിറാജിന് ഉണ്ടായത്. അതിന് ശേഷം നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളിലേക്കും രാഷ്ട്രീയ വിരോധം വെച്ച് അദ്ദേഹത്തെ വലിച്ചിഴക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

കൂടാതെ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത ചാലിക്കര മഹല്ല് കമ്മിറ്റിയെ പ്രശ്‌നത്തിലേക്ക് വലിച്ചിയക്കുകയും 10 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പൊരി വെയിലത്ത് നിര്‍ത്തി സമരം ചെയ്യിപ്പിച്ചതും അപലപനീയമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

പത്തു വയസ്സുകാരിയെ മുന്നില്‍ നിര്‍ത്തി ചാലിക്കര ജുമാമസ്ജിദിന് മുന്നില്‍ നടത്തിയ സമര നാടകവും ഈ പക പോക്കലിന്റെ ഭാഗമാണെന്നും യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. പ്രസ്തുത വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോടതി വിധിയും അനുബന്ധ കാര്യങ്ങളും എന്താണോ അത് നടപ്പിലാക്കി എടുക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പ്രതിഷേധം എങ്കില്‍ അതില്‍ കക്ഷിയായ മുന്‍ ഭര്‍ത്താവിന്റെ വീട്ടുപടിക്കലോ മറ്റോ ആയിരുന്നു ഇവര്‍ പ്രതിഷേധം നടത്തേണ്ടിയിരുന്നത്.

കോടതി വിധി നാടപ്പിലാക്കപ്പെടുന്നില്ല എങ്കില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകണമായിരുന്നു. പക്ഷെ വിഷയത്തില്‍ പുകമറ സൃഷ്ടിച്ചു കൊണ്ട് സമൂഹത്തില്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സിറാജിനെയും മഹല്ല് കമ്മിറ്റിയെയും കരിവാരിതേക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് പിഞ്ചു ബാലികയെ രംഗത്ത് ഇറക്കിയത്.

ഈ വിഷയത്തില്‍ കള്ള പ്രചരണം നടത്തിയവര്‍ക്കെതിരെയും ഇതിന് പ്രചരണം കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെയും മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് സിറാജ് അറിയിച്ചു.

രാഷ്ട്രീയമായി ഇതിനെ ചെറുക്കുക തോല്പിക്കും എന്നും യൂത്ത് ലീഗ് കമ്മിയും അറിയിച്ചു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹം തടയാനുള്ള ശ്രത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

യോഗത്തില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലിം മിലാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, മുഹമ്മദ് അലി കോറോത്ത്, കെ.സി മുഹമ്മദ്, കെ.കെ റഫീഖ്, അബ്ദുല്‍ സത്താര്‍ കീഴരിയൂര്‍, ടി.കെ നഹാസ്, സി.കെ ജെരീഷ്, ഷംസുദ്ധീന്‍ വടക്കയില്‍, സുബൈര്‍ തുറയൂര്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17905/resists-attempts-to-blackmail-muslim-league-leaders-youth-league)