എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശാന്തി, കഴകം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

By | Thursday September 17th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 17): മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശാന്തി, കഴകം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലേക്കും ഓരോ ഒഴിവു വീതമാണുള്ളത്.

ശാന്തി തസ്തികയിലേക്ക് ഹിന്ദു-നമ്പൂതിരി, എമ്പ്രാന്തിരി സമുദായത്തില്‍പ്പെട്ട പത്താം തരം പഠിച്ചവരും 25നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കഴക പ്രവര്‍ത്തിക്ക് 18നും 50നും ഇടയില്‍ പ്രായമുള്ളവരും പ്രവര്‍ത്തിയില്‍ മുന്‍പരിചയമുള്ളവരും ആയിരിക്കണം അപേക്ഷകര്‍.

തദ്ദേശവാസികള്‍ക്കും കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് സി ഗ്രേഡ് ക്ഷേത്രത്തിലെ തസ്തികക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

അപേക്ഷകര്‍ സ്വന്തം തയ്യാറാക്കിയ അപേക്ഷയില്‍ പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്തി യോഗ്യത, വയസ്സ്, ജാതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിസഹിതം 30-09-2020ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ക്ഷേത്രം ഓഫീസില്‍ അപേക്ഷ
സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷ നല്‍കേണ്ട വിലാസം എക്‌സിക്യൂട്ടീവ് ഓഫീസര്‍, എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, പി.ഒ പേരാമ്പ്ര, പിന്‍ 673525. വിശദവിവരങ്ങള്‍ ക്ഷേത്രം ഓഫീസുമായോ, താഴെ കാണിച്ച ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. ഫോണ്‍ : 9447911061, 9495614001, 9495595023

Applications are invited for the post of Shanthi, Kazhakam at Elamarankulangara Bhagavathy Temple under Malabar Devaswom Board. There is one vacancy for each of the two posts.

10th class students from Hindu-Namboothiri and Empranthiri communities and those between 25 and 50 years of age can apply for the post. Applicants must be between 18 and 50 years of age and experienced in the field.

Preference will be given to locals and those with computer knowledge. Salary and other benefits for posts in Malabar Devaswom Board C Grade Temple.

Applicants should submit full details in their own application along with self attested copy of certificates proving eligibility, age, caste and work experience before 5 pm on 30-09-2020 at the temple office. Must be submitted.

Address to which application should be made: Executive Officer, Elamaran Kulangara Bhagwati Temple, PO Perambra, PIN 673525. Contact the Temple Office or the phone numbers given below for details. Phone: 9447911061, 9495614001, 9495595023

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read