---
title: "പന്തിരിക്കരയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം (സിഎച്ച് സൗധം) ഉദ്ഘാടനം "
english_title: "Inauguration of Muslim League headquarters building (CH Building) at Panthirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179196/inauguration-of-muslim-league-headquarters-building-ch-building-at-panthirikara"
published_at: "2024-01-24T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1085b0fc92_1_psm.jpg"
keywords: []
---

# പന്തിരിക്കരയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം (സിഎച്ച് സൗധം) ഉദ്ഘാടനം 

> **Lead Summary:** **പന്തിരിക്കര : **പന്തിരിക്കരയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം സിഎച്ച് സൗധം നാളെ വൈകീട്ട് 7 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പന്തിരിക്കര : **പന്തിരിക്കരയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം സിഎച്ച് സൗധം നാളെ വൈകീട്ട് 7 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സിഎച്ച് സൗധത്തില്‍ ആരംഭിക്കുന്ന ആയിലാണ്ടി ജുനൈസ് സ്മാരക ലൈബ്രറിയുടെ സമര്‍പ്പണം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.എം.എ സലാം നിര്‍വ്വഹിക്കും. കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും.

അഹമ്മദ്കുട്ടി ഉണ്ണികുളം അഭിവാദന പ്രസംഗം നടത്തും. സമ്മേളനത്തിനു മുന്നോടിയായി നാളെ 3 മണിക്ക് കുടുംബസംഗമം നടത്തും. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം എം.എ റസാഖ് നിര്‍വ്വഹിക്കും. എ ആമിന മുഖ്യാതിഥിയാകും.

അഡ്വ. നജ്മ തബ്ഷിറ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 7 മണിക്ക് വിദ്യാര്‍ത്ഥി യുവജനസമ്മേളനം ടി.ടി. ഇസ്മയില്‍ നിര്‍വ്വഹിക്കും. പി.കെ. നവാസ് മുഖ്യതിഥിയാകും. മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഇശല്‍ സന്ധ്യയും അരങ്ങേറും.

എസ്.പി. കുഞ്ഞമ്മദ്, (ചെയര്‍മാന്‍, നിര്‍മ്മാണകമ്മറ്റി), കെ.ടി അബ്ദുല്‍ ലത്തീഫ് (ജനറല്‍ കണ്‍വീനര്‍), ഷരീഫ് കയനോത്ത് (കണ്‍വീനര്‍) എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179196/inauguration-of-muslim-league-headquarters-building-ch-building-at-panthirikara)