---
title: "ആവള കുട്ടോത്ത് പൊതുജന വായനശാലയുടെ കീഴില്‍ കനിവ് പാലിയേറ്റീവ് ഉദ്ഘാടനം ജനുവരി 26 ന് "
english_title: "Kaniv Palliative Will Be Inaugurated Under Avala Kuttoth Public Library On January 26 "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179227/kaniv-palliative-will-be-inaugurated-under-avala-kuttoth-public-library-on-january-26"
published_at: "2024-01-24T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1285d1ae69_1.jpg"
keywords: []
---

# ആവള കുട്ടോത്ത് പൊതുജന വായനശാലയുടെ കീഴില്‍ കനിവ് പാലിയേറ്റീവ് ഉദ്ഘാടനം ജനുവരി 26 ന് 

> **Lead Summary:** **പേരാമ്പ്ര :** വേദനിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ ആവള കുട്ടോത്ത് പൊതുജന വായനശാലയുടെ കീഴില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവിന്റെ ഉദ്ഘാടനം ജനുവരി 26 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** വേദനിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ ആവള കുട്ടോത്ത് പൊതുജന വായനശാലയുടെ കീഴില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവിന്റെ ഉദ്ഘാടനം ജനുവരി 26 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അന്ന് 5മണിക്ക് വായനശാലയില്‍ നടക്കുന്ന ചടങ്ങില പ്രശസ്ത സിനിമ സീരിയല്‍ താരം റിയ ഇഷ നിര്‍വ്വഹിക്കും. പ്രദേശത്തെ രോഗികളായവര്‍ക്കുള്ള വീല്‍ചെയര്‍, വാക്കര്‍, വാട്ടര്‍ബെഡ്, എയര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ ബോഡി വാഷിംഗ് ടേബിള്‍, കസേര, മേശ എന്നിവയും സൗജന്യമായി നല്‍കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്നും കനവ് ഭാരവാഹികള്‍ അറിയിച്ചു. ഉപകരണങ്ങളുടെ കൈമറാറല്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് നിര്‍വ്വഹിക്കും.

ചടങ്ങില്‍ പ്രതിഭകളെ അനുമോദിക്കുകയും പാലിയേറ്റ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും. കവിയും ഗാന രചയിതാവഒമായ രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് അംഗം വി.പി. ദുല്‍ഫിക്കില്‍, ബ്ലോക്ക് പഞ്ചായത്ത് വികസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്സണ്‍ പി. മോണിഷ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. നാരായണന്‍, വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. ബാലകൃഷ്ണന്‍, വായനശാല പ്രസിഡന്റ് ടി.പി. ശശിധരന്‍, കനിവ് പ്രസിഡന്റ് പി. വിനീഷ്, സ്വാഗതസംഘം വൈസ് പ്രസിഡന്റ് വി.കെ. ഭാസ്‌ക്കരന്‍ എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179227/kaniv-palliative-will-be-inaugurated-under-avala-kuttoth-public-library-on-january-26)