---
title: "ചക്കിട്ടപ്പാറ വയോധികന്റെ ആത്മഹത്യ; പേരാമ്പ്രയില്‍ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു"
english_title: "Suicide of Chakkittapara Elderly; Youth League blockaded the road in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179338/suicide-of-chakkittapara-elderly-youth-league-blockaded-the-road-in-perambra"
published_at: "2024-01-25T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1f9ffa9a70_1_arest.jpg"
keywords: []
---

# ചക്കിട്ടപ്പാറ വയോധികന്റെ ആത്മഹത്യ; പേരാമ്പ്രയില്‍ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ചക്കിട്ടപ്പാറയിലെ വയോധികന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ചു.

## Article Content

** പേരാമ്പ്ര: **ചക്കിട്ടപ്പാറയിലെ വയോധികന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ചു.

പേരാമ്പ്ര ബസ് സ്റ്റാന്റിലാണ് ഉപരോധം സംഘടിപ്പിച്ചത്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചതിനാല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സാജിദ് നടുവണ്ണൂര്‍, ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സി.കെ ഹാഫിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, ടി.കെ നഹാസ്, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, സഈദ് അയനിക്കല്‍, പി സക്കീര്‍, നിയാസ് കക്കാട് എന്നിവര്‍ പ്രകടനത്തിന് നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179338/suicide-of-chakkittapara-elderly-youth-league-blockaded-the-road-in-perambra)