---
title: "പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം "
english_title: "Inauguration of Perambra Town Lions Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179353/inauguration-of-perambra-town-lions-club"
published_at: "2024-01-25T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2027f02093_1_lions.jpg"
keywords: []
---

# പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം ജനുവരി 26 ന്. അന്താരാഷ്ട സേവന സന്നദ്ധ സംഘടനയായ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഒരു ശാഖ പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എന്ന പേരില്‍ 2024 ജനുവരി 26 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കോഴിക്കോട് ഡിസ്ടിക്റ്റ് ഗവര്‍ണ്ണര്‍ ലയണ്‍ ടി.കെ. രജീഷ് ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം ജനുവരി 26 ന്. അന്താരാഷ്ട സേവന സന്നദ്ധ സംഘടനയായ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഒരു ശാഖ പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എന്ന പേരില്‍ 2024 ജനുവരി 26 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കോഴിക്കോട് ഡിസ്ടിക്റ്റ് ഗവര്‍ണ്ണര്‍ ലയണ്‍ ടി.കെ. രജീഷ് ഉദ്ഘാടനം ചെയ്യും.

അതോടുനബന്ധിച്ച് മെമ്പര്‍ ഇന്റെക്ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് എ.കെ. മുരളീധരന്‍, വൈസ് പ്രസിഡന്റ് എം.പി.കെ. അഹമ്മത് കുട്ടി, സെക്രട്ടറി രാജന്‍ കൂട്ടംമ്പത്ത്, ട്രഷറര്‍ സദാനന്ദന്‍ കോറോത്ത്, സജിത് ബി നായര്‍, എന്‍.എം നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179353/inauguration-of-perambra-town-lions-club)