---
title: "എസ്എംഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ചേര്‍ന്നു "
english_title: "SMF Maypayyoor Panchayat Council meeting convened"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17936/smf-maypayyoor-panchayat-council-meeting-convened"
published_at: "2021-12-27T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c94b6fc8a7d_kk.jpg"
keywords: []
---

# എസ്എംഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ചേര്‍ന്നു 

> **Lead Summary:** **മേപ്പയ്യൂര്‍ : **സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം മേപ്പയ്യൂര്‍ പഞ്ചായത്തില്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്ന് എസ്എംഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി.

## Article Content

**മേപ്പയ്യൂര്‍ : **സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം മേപ്പയ്യൂര്‍ പഞ്ചായത്തില്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്ന് എസ്എംഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി.

മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള സമ്പൂര്‍ണ്ണ കൗണ്‍സില്‍ യോഗം പേരാമ്പ്ര മേഖല എസ്എംഎഫ് ജനറല്‍ സെക്രട്ടറി പി.എം. കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെ. നിസാര്‍ റഹ്മാനി അദ്ധ്യക്ഷനായി.

എം.ടി ഇബ്രാഹിം ഫൈസി, വി.കെ ഇസ്മായില്‍ മന്നാനി, കെ. അസ്സയിനാര്‍, ടി.എം.സി മൊയ്തി, എം.എം അഷറഫ്, എം.കെ ഫസലുറഹ്മാന്‍, കെ. അബ്ദുള്ള, കൊടുമ്മയില്‍ അസ്സയിനാര്‍ ഹാജി, എന്‍.പി മൊയ്തീന്‍ ഹാജി, ടി.കെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി കെ. നിസാര്‍ റഹ്മാനി (പ്രസിഡന്റ്), എം.ടി. ഇബ്രാഹിം ഫൈസി, കൊടുമ്മയില്‍ അസ്സയിനാര്‍ ഹാജി, ടി.കെ. അബ്ദുള്ള (വൈസ് പ്രസിഡന്റ്), എം.കെ. അബ്ദുറഹിമാന്‍ (ജനറല്‍ സെക്രട്ടറി), കെ.പി. അബ്ദുറഹിമാന്‍, കെ. അബ്ദുള്ള, കെ.കെ സീതി (ജോ:സെക്രട്ടറി), കീഴ്‌പ്പോട്ട് മൊയ്തീന്‍ ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. എം.കെ അബ്ദുറഹിമാന്‍ സ്വാഗതവും കെ.കെ സീതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17936/smf-maypayyoor-panchayat-council-meeting-convened)